തിരുവനന്തപുരത്തുള്ള കിലെ ഐ.എ.എസ്. അക്കാഡമിയിൽ നടത്തുന്ന 2026 ലെ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ 19ന് നടത്തും. www.kile.kerala.gov.in/kileiasacademy സന്ദർശിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 0471-2479966, 8075768537, kileiasacademy@gmail.com.

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം  കണക്കിലെടുത്ത്  യുഎഇ (ഷാർജ) പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത നിരവധി കീം (KEAM) അപേക്ഷകർ  വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷാർജ (യുഎഇ), കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ കീം പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.…

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിൽ-മേയ് മാസങ്ങളിൽ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വിവിധ സംസ്ഥാനതല ക്യാമ്പുകളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കഥ, കവിത, സയൻസ് എന്നിങ്ങനെ മൂന്നു വിഷയങ്ങളിലാണ് ക്യാമ്പുകൾ. കോട്ടയം (കവിത), തൃശ്ശൂർ (ശാസ്ത്രം), കണ്ണൂർ (കഥ) ജില്ലകളിലാണ്…

2026 ലെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അർഹതയുളള വിദ്യാർത്ഥികളുടെ വിവരങ്ങൾ അതത് സ്‌കൂളുകളിൽ നിന്ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 7 വരെ നീട്ടി. മറ്റു തീയതികളിൽ മാറ്റമില്ല.

ദു:ഖവെള്ളി പ്രമാണിച്ച് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രിയദർശിനി പ്ലാനറ്റേറിയം, കോട്ടയം സയൻസ് സിറ്റി, ചാലക്കുടി റീജിയണൽ സയൻസ് സെന്റർ എന്നിവ ഏപ്രിൽ 3ന് തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ ആരംഭിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് ലേബലുകള്‍ ഇ വി എം ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍…

4336 യന്ത്രങ്ങളും 4706 വി വി പാറ്റുകളും വരണാധികാരികൾക്ക് കൈമാറി മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്രങ്ങള്‍, വി…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന 6 മാസം ദൈർഘ്യമുള്ള ബീ-കീപ്പിംഗ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫീസ് 30,000 രൂപ. ഇതിനു പുറമേ ഫീൽഡ് ട്രെയിനിംഗിനു…

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ കുട്ടികൾക്കായി ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന 'കളിമുറ്റം' വേനലവധിക്കാല ക്ലാസുകളിലേക്ക് അപേക്ഷിക്കാം. 4 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. എയ്‌റോമോഡലിംഗ്, സംഗീതം, നൃത്തം, അബാക്കസ്, ഗിറ്റാർ, വയലിൻ,…

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നിന്നും പുസ്തകം എടുത്തിട്ടു 2024 ഡിസംബർ 31 വരെയും തിരികെ നൽകാത്ത അംഗങ്ങൾ അവ അടിയന്തരമായി തിരികെ നൽകണമെന്നും അല്ലാത്ത പക്ഷം മറ്റൊരറിയിപ്പ് നൽകാതെ പ്രസ്തുത പുസ്തകങ്ങൾക്ക് റവന്യു…