സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന  ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ  നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം…

നാളെ (03.05.2022) റംസാൻ പ്രമാണിച്ച് അവധി ആയതിനാൽ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന കുഞ്ചിതണ്ണി, വെള്ളത്തൂവൽ വില്ലേജുകളിലെ പട്ടയ പരിശോധന മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാകളക്ടർ ഷീബ ജോർജ്…

ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ (ജൂനിയർ)- കെമിസ്ട്രി, ഹിന്ദി വിഷയങ്ങളിലേക്കുള്ള തസ്തികമാറ്റ നിയമനത്തിനായി ഇന്ന് (മേയ് 03) നടത്താനിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മാറ്റി വച്ചു. വെരിഫിക്കേഷനുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡയറക്‌ട്രേറ്റ് ഓഫ്…

ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (03) സർക്കാർ അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കുമാണ് അവധി.

പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പുന:പരിശോധിച്ച് പുതുക്കിനൽകുന്നതിനായി 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ മൂന്ന് പേർ ഗവേഷണ ബിരുദമുള്ള കോളജ് അധ്യാപകരാണ്. ഇവർ നൽകുന്ന പുതുക്കിയ…

സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഠിനശ്രമമാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം കീരിത്തോട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം…

ആസൂത്രിതമായ വികസനമാണ് മൂന്നാറിന് ആവശ്യമെന്നും മൂന്നാറിൻ്റെ വികസനത്തിനായി ഒരു മാസ്റ്റർപ്ലാൻ ആവശ്യമാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാർ പുഷ്പമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നാർ ബൊട്ടാണിക്കൽ…

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ''സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്'' ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ…

സംസ്ഥാന മന്ത്രിസഭാ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം മേയ് ദിനത്തില്‍ പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ നിന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലാ…

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലയിലെ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഡോഗ് ഷോ കാണികളെ ഹരം കൊള്ളിച്ചു. നിറഞ്ഞ…