സംസ്ഥാന മന്ത്രിസഭാ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം മേയ് ദിനത്തില്‍ പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ നിന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും തൊഴിലാളികളുടെയും സഹകരണത്തോടെ ജില്ലാ സ്റ്റേഡിയത്തിലേക്ക് കൂട്ടനടത്തം സംഘടിപ്പിച്ചു.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ കൂട്ടനടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന  പൊതുസമ്മേളനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സ്റ്റേഡിയത്തില്‍ തൊഴിലാളികള്‍ക്കായി 100 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ചു.