തൃശൂർ നഗരത്തെ ആവേശത്തിൽ നിറച്ച് പെൺപടയുടെ ഡാൻസ് ആൾക്കൂട്ടത്തിന്റെ ഭാഗമായി നിന്ന്, പൊടുന്നനെ നിരത്തിൽ നൃത്തം ചെയ്തു തുടങ്ങുന്ന ഒരു കൂട്ടം പെൺകുട്ടികൾ ശനിയാഴ്ച നഗരത്തെ ആട്ടവും പാട്ടും കൊണ്ട് കീഴടക്കി. എന്റെ കേരളം…
ശക്തൻ തമ്പുരാൻ കൊട്ടാരത്തിലെ പൈതൃകോദ്യാനം വികസിപ്പിക്കുന്നതിന് നടപടിയാകുന്നു, മന്ത്രി അഹമ്മദ് ദേവർകോവിൽ ശക്തൻ തമ്പുരാൻ കൊട്ടാരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൊട്ടാരത്തിലും പൈതൃകോദ്യാനത്തിലും നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സന്ദർശനം.…
*പുരവിമല, തെന്മല, കണ്ണമാംമൂട് ആദിവാസി ഊരുകളിൽ വിഷുക്കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻകടകൾ *എല്ലാ മാസവും രണ്ട് തവണ ഊരുകളിലെത്തി ഭക്ഷ്യധാന്യ വിതരണം സംസ്ഥാനത്ത് ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ ഇനങ്ങളിൽ അവരുടെ ആവശ്യപ്രകാരമുള്ള മാറ്റം…
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മാധ്യമ പ്രവർത്തകർക്ക് ജയം. ഏപ്രിൽ 19 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ…
കോട്ടൂർ പഞ്ചായത്തിലെ വാകയാട് ഭാഗത്തുകൂടെ ഒഴുകുന്ന രാമൻപുഴയുടെ വീണ്ടെടുപ്പിനായി ജനകീയകൂട്ടായ്മയിൽ ശുചീകരണയജ്ഞം. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് പുഴ ശുചീകരിക്കുന്നത്. പുഴയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതിനായുള്ള യജ്ഞത്തിന്റെ ഭാഗമായി നടത്തിയ "പുഴയറിയാൻ "പരിപാടി കെ എം…
അനാരോഗ്യം ബാധിച്ച് നിരാശ്രയരായി തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരും രോഗം ഭേദമായതിനു ശേഷവും ആരും സ്വീകരിക്കുവാനില്ലാതെ ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായവരുമായ നിരാലംബരെ ഏറ്റെടുത്തു അവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുവാന്‍ തയ്യാറുള്ള സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ…
കേരളത്തിന്റെ കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. കായിക മേളയുടെ വിളംബരം, കായിക ചരിത്ര അവബോധം എന്നിവയും ഫോട്ടോ വണ്ടിയുടെ യാത്രയിലുടെ…
ഭൂമി തരംമാറ്റല്‍ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിന് റവന്യൂ വകുപ്പിൽ താത്കാലിക ക്ലർക്കുമാരുടെ നിയമനത്തിനായുള്ള സർട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുന്നു. നിലവിൽ 252 ഉദ്യോഗാർഥികളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ 13, 16, 18 തീയതികളിൽ ഹാജരാകാൻ സാധിക്കാത്ത…
രാമമംഗലം കിഴുമുറി പള്ളിത്താഴം തോട്ടിൽ ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 750 മീറ്ററോളം ഭാഗത്ത് കാട് വെട്ടിത്തെളിച്ച് ചെളി കോരി വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കി. കാർഷിക മേഖലയായ കോഴിച്ചാൽ പുഞ്ചയിൽ നിന്ന്…
അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന റോഷ്നി പദ്ധതി വിപുലമാക്കുന്നു. പദ്ധതിയുടെ പ്രയോജനം കൂടുതൽ കുട്ടികളിലേക്ക് എത്തിക്കും. പഠന മികവിനായി വിവിധ പരിപാടികളും നടപ്പാക്കും. അടുത്ത…