സംസ്ഥാനസര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായുള്ള വികസനസദസ്  തൊടുപുഴ നഗരസഭയില്‍ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ.ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന വികസന…

*ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു എല്ലാവരെയും ചേർത്ത് പിടിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിൻ്റേതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനവും ആശുപത്രി…

അതിതീവ്ര മഴയെ തുടര്‍ന്ന് ജില്ലയില്‍ 22ന് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ദുരന്ത സാധ്യതയുളള മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും…

വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതില്‍ സംസ്ഥാനം രാജ്യത്തിന്   മാതൃകയാണെന്ന് ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ വയോജന സംഗമം ഓര്‍മ്മച്ചെപ്പ് 2025 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

ഭൂപ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ഇടുക്കിയിലെ ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസനസദസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമവത്കരിക്കുന്നതിന് സർക്കാർ…

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സെപ്റ്റംബര്‍ 17 മുതല്‍ 2026 മാര്‍ച്ച് 8 വരെ സംഘടിപ്പിക്കുന്ന സ്ത്രീ ക്യാമ്പയിന്‍ ബ്ലോക്ക്തല ഉദ്ഘാടനം നടത്തി. പുറപ്പുഴ ബ്ലോക്കിന് കീഴിലുള്ള എല്ലാ…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കും ഡിഗ്രി (എച്ച് ഐ) വിഭാഗത്തിൽ സ്‌റ്റൈപ്പൻഡോടുകൂടി അസിസ്റ്റന്റ്ഷിപ്പ് (വിവിധ വിഷയങ്ങൾ) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.…

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ്…

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ശിൽപ്പശാലയ്ക്ക് വേദിയൊരുക്കുന്നതിന് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2727010, www.keralapottery.org

വാർത്തകളിൽ പ്രതിപാദിക്കപ്പെടുന്ന സ്ത്രീകളെ കമ്പോളവൽക്കരിക്കാതെ വസ്തുതകൾക്കനുസൃതമായി മാത്രമേ വ്യാഖ്യാനിക്കപ്പെടാവൂവെന്ന് പ്രമുഖ വനിതാ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി നിർണായക വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെ ലിംഗനീതിക്ക് ആക്കംകൂട്ടാനാകുമെന്നും…