നിര്‍മ്മാണം പൂര്‍ത്തീകരിച്ച കടവിള-വലിയവിള- പാറമുക്ക് റോഡിന്റെ ഉദ്ഘാടനം ഒ. എസ് അംബിക എം. എല്‍. എ നിര്‍വഹിച്ചു. 13 ലക്ഷം രൂപയ്ക്കാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്.…

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താത്ക്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 31നു (തിങ്കൾ) രാവിലെ 10 നു നടക്കും. എം.എഫ്.എ പെയിന്റിംഗ് ആണ്…

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്ത് നവംബര്‍ ഒന്നിന് മനുഷ്യച്ചങ്ങല തീര്‍ക്കും. ഇതിന് മുന്നോടിയായി പഞ്ചായത്തില്‍ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍…

ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍ 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ സംഘടിപ്പിക്കും. ഇതുമായി…

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ തിരുവനന്തപുരം ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സെന്‍സസിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിന്…

തിരുവനന്തപുരം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും പൂവച്ചല്‍ പഞ്ചായത്തിലെ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിച്ച മില്ലറ്റ് ബേസ്ഡ് റെസിപ്പി കോമ്പറ്റീഷന്‍ ആന്‍ഡ് ഡെമോണ്‍സ്‌ട്രേഷന്‍ എന്ന…

ഒന്നിച്ചു പാടിയ 'നാടന്‍ പാട്ടുകളും ' 'അകം' നിറച്ച സംഗീത നിശയുമായി ഏഴു ദിന ആഘോഷ പരിപാടികള്‍ക്ക് ആരവം നിറഞ്ഞ പരിസമാപ്തി. ഷൈലജ പി. അമ്പുവും സംഘവും നാടന്‍ പാട്ടുകളുമായി നിശാഗന്ധിയെ ഇളക്കി മറിച്ചപ്പോള്‍…

കുംഭകുലുക്കി ഓണത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തെ കീഴടക്കി പുലികള്‍. മഞ്ഞയും ഓറഞ്ചും കറുപ്പും കലര്‍ന്ന നിറങ്ങളില്‍ പുലിമുഖത്തിന്റെ രൗദ്രത. അരമണി കിലുക്കത്തിനൊപ്പം ചുവട് വച്ച് പതിയെ മേളപ്പെരുക്കത്തിനൊപ്പം കൊട്ടിക്കയറിയ പകര്‍ന്നാട്ടം. ഇതും വെറും പുലികളല്ല…

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍  പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് ഇലക്‌ട്രോണിക്‌സ് & ഹോബി സര്‍ക്യൂട്ട്‌സ്, കംപ്യൂട്ടര്‍ ഫണ്ടമെന്റല്‍സ് & ഓഫീസ് പാക്കേജ്, പ്രോഗ്രാമിംഗ് ഇന്‍ ഇ++,…

ജലസംരക്ഷണം ലക്ഷ്യമിട്ട് 'വാല്‍ക്കിണ്ടി' പദ്ധതി നടപ്പാക്കാനൊരുങ്ങി അണ്ടൂര്‍ക്കോണം ഗ്രാമ പഞ്ചായത്ത്. ഓഫീസുകള്‍, സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ പൈപ്പുകളിലൂടെ നിയന്ത്രണമില്ലാതെ വെള്ളം ഒഴുകുന്നത് തടയാനാണ് വാല്‍ക്കിണ്ടി പദ്ധതി പ്രോത്സാഹിപ്പിക്കുന്നതെന്ന് അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാര്‍…