കേരളത്തെ ഹാർഡ്‌വേർ ഉല്പാദനത്തിന്റെ കേന്ദ്രമായി മാറ്റാനുളള സാധ്യത പ്രയോജനപ്പെടുത്തുന്നതിന് പ്രമുഖ ആഗോള ഹാർഡ്‌വേർ കമ്പനിയായ ഇന്റൽ ഇന്ത്യയുമായും പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായും കേരള സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാനത്തെ ഇലക്‌ട്രോണിക്…

ക്രിക്കറ്റ് കളിക്കൂ, ലഹരി ഉപേക്ഷിക്കൂ എന്ന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കൈകോര്‍ത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയോടെ കേരള പോലീസ് ലഹരിമരുന്നുകള്‍ക്കെതിരെ ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച…

തിരുവനന്തപുരം തോന്നയ്ക്കലിൽ കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്ന ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് 128.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) 300.17 കോടി രൂപ അനുവദിച്ചതായി വ്യവസായ,…

ഇന്ത്യാ ന്യൂസിലന്‍ഡ് T-20 കാണികള്‍ക്കായി യാത്രാസൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി നവംബര്‍ ഏഴിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യാ - ന്യൂസിലന്‍ഡ് അന്താരാഷ്ട്ര T-20 മത്സരത്തോടനുബന്ധിച്ച് കാണികള്‍ക്കായി കെ.എസ്.ആര്‍.ടി.സി യാത്രാസൗകര്യം ഒരുക്കും. മത്സര ദിവസം…

*യു.പി.തലം മുതലുള്ളവര്‍ക്ക് 20 ലാപ്‌ടോപ്പുകള്‍ നല്‍കി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട് വിവിധ ആവശ്യങ്ങളുന്നയിച്ച കാഴ്ചപരിമിതിയുള്ള കുട്ടികളെത്തേടി 24 മണിക്കുറിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ            സമ്മാനമെത്തി.  നവംബര്‍ രണ്ടിന് വൈകിട്ടാണ്…

 കേരളീയരുടെ പൊതുവേദിയായി ലോക കേരള സഭ രൂപീകരിക്കുന്നതിനും പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നടത്താനും സര്‍ക്കാര്‍ ഉത്തരവായി. ലോക കേരള സഭ കാലപരിധി ഇല്ലാതെ തുടരും.  രണ്ട് വര്‍ഷം…

വൈക്കം ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി ഔദ്യോഗിക പ്രഖ്യാപനം രാജ്യത്ത് ആദ്യമായി ജനപങ്കാളിത്വത്തോടെ ആരംഭിക്കുന്ന പെപ്പർ പദ്ധതിക്ക് പ്രൗഡഗംഭീരമായ ചടങ്ങിൽ വൈക്കത്ത് തുടക്കമായി. ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രൻ പദ്ധതിക്ക് തുടക്കം കുറിച്ചു. സർക്കാരിന്റെ ടൂറിസം നയമാണ് ഉത്തരവാദിത്വ ടൂറിസ മെന്നും ഇതിനെ വിപണന തന്ത്രമായല്ല കാണുന്നതെന്നും മന്ത്രി കുട്ടിചേർത്തു. കേരളത്തിന്റെ ടൂറിസം വികസനം നാടിനും പ്രകൃതിക്കും സംസ്കാരത്തിനും തദ്ദേശവാസികൾക്കും ഗുണകരമാകുന്ന രീതിയിലേ മുന്നോട്ട്പോകാനാകൂ. അത് തന്നെയാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. പെപ്പർലൂടെ തങ്ങളുടെ പ്രദേശത്തെ ടൂറിസം  എങ്ങനെ വേണമെന്ന് ഇനിമുതൽ നാട്ടുകാർക്ക് തീരുമാനിക്കാനാകും.. ഗ്രാമവാസികൾ ചേർന്ന് തീരുമാനിക്കുന്ന പദ്ധതികൾ ചർച്ച ചെയ്ത് അംഗീകരിച്ച് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി രണ്ടായിരം പേർക്ക് തൊഴിൽ പരിശീലനവും വൈക്കത്തി നായി പ്രത്യേക മാസ്റ്റർപ്പാനും തയ്യാറാക്കുമെന്നും മന്ത്രിപറഞ്ഞു. ലോകം ഉറ്റുനോക്കുന്ന  പദ്ധതിയാണ്, ഇതിലൂടെ വൈക്കത്തിനെ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഐതിഹാസികമായ വൈക്കം സത്യാഗ്രഹ മണ്ണിൽ മറ്റൊരു ചരിത്രത്തിനാണ്  തുടക്കം കുറിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച  സി.കെ. ആശ എംഎൽഎ. പറഞ്ഞു കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ജനപക്ഷ ടൂറിസത്തിന്റെ ആദ്യ ചുവട് വെയ്പാണ് പെപ്പർ പദ്ധതിയെന്ന് ചടങ്ങിൽ പദ്ധതിയെകുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ച സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ ശ്രീ. കെ.രൂപേഷ് കുമാർ പറഞ്ഞു. പെപ്പർ പദ്ധതിയുടെ ഭാഗമായി വൈക്കത്തെ സെന്റ്സ് സേവിയസ്, മഹാദേവ കോളേജുകളിൽ ഹരിതസേന രൂപീകരിച്ചു . ഉത്ഘാടനം കോളേജ് അധികൃതർക്ക് തെങ്ങിൻ തൈകൾ നൽകി മന്ത്രി ഉത്ഘാടനം ചെയ്തു. വൈക്കം ലോക ടൂറിസം മാപ്പിൽ ഇടം നേടാൻ സഹായിക്കുന്ന ഈ പദ്ധതി നടപ്പാകുന്നതോടെ വൈക്കത്തിന്റെ കലയും സംസ്കാരവും  പരമ്പരാഗത തൊഴിലുകളും നമ്മുടെ നാടിന്റെ മനോഹാരിതയും ഈ ലോകം  അറിയുന്നതിനും ടൂറിസം മേഖലയിൽ അവ പ്രചരിപ്പിക്കപെടുന്നതിനും സഹായകമാവും .നമ്മുടെ നാടിന്റെ ചരിത്രവും കലയും സംസ്കാരവും പരമ്പരാഗത തൊഴിലുകളും കാർഷിക വിളകളും ഉത്സവങ്ങളും ആചാരാനുഷ്ഠാനങ്ങളും ജലാശയങ്ങളുടെ മനോഹരിതയും ലോകം അറിയുന്നതോടെ വൈക്കം ലോക ടൂറിസം ഭൂപടത്തിൽ  അവഗണിക്കാനാവാത്ത സ്ഥാനമാകും ലഭിക്കുക. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പാണ് പങ്കാളിത്ത ടൂറിസം വികസന പരിപാടിയായ പെപ്പർ പദ്ധതിനടപ്പിലാക്കുന്നത്.. ഇന്ത്യയിലാദ്യമായാണ് ജന പങ്കാളിത്തത്തോടെ  ടൂറിസം ഗ്രാമസഭകൾ ചേർന്നുകൊണ്ട് തങ്ങളുടെ പ്രദേശത്തെ  ടൂറിസംവികസന പ്രക്രിയയിൽ ജനങ്ങളുടെ അഭിപ്രായം അനുസരിച്ച്  ടൂറിസം പദ്ധതികൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്നത്. പെപ്പർ ടൂറിസം പദ്ധതി വൈക്കം താലൂക്കിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിച്ചേർത്തു കൊണ്ടാണ് നടപ്പാക്കുന്നത് . വൈക്കത്തെ  പദ്ധതി വിജയകരമാകുന്ന മുറയ്ക്ക് മൂന്ന് വർഷത്തിനകം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും.  ചടങ്ങിൽജോസ്.കെ മാണി എം.പി  മുഖ്യാതിഥി ആയിരുന്നു.

കലാസ്വാദകര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച് വടക്കേ മലബാറിലെ അഗ്നിഘണ്ഡാകര്‍ണ്ണന്‍ തെയ്യം കൊല്ലത്ത് അരങ്ങേറി. കേരളത്തിന്റെ പാരമ്പര്യത്തനിമയുള്ളകലാരൂപങ്ങള്‍ തലമുറകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനാണ് പരിപാടി സംഘടിപ്പിച്ചത്. ഭരണഭാഷാവര്‍ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ…

വായനയും എഴുത്തും തന്റെ ദിനചര്യയുടെ ഭാഗമെന്ന് സബ് കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ; എങ്കിൽ ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനും കൃതിയുമേതെന്ന് എഴുത്തിന്റെ കുട്ടികൂട്ടായ്മ.  ചിരിയും ചിന്തയും ഇടകലർന്ന, എഴുത്തുകാരായ കുട്ടികളുടെ വട്ടമേശ സമ്മേളനം…