കൊല്ലം: ജില്ലയില്‍ ബുധനാഴ്ച  (ഡിസംബർ 2 )390 പേര്‍ രോഗമുക്തി നേടി. 366 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ഇട്ടിവ, തലവൂര്‍, ഇളമ്പള്ളൂര്‍, തേവലക്കര, പിറവന്തൂര്‍ പ്രദേശങ്ങളിലുമണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്ത് നിന്നുമെത്തിയ രണ്ട് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 358 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 62 പേര്‍ക്കാണ് രോഗബാധ. കാവനാട്-8, കടപ്പാക്കട-5, അയത്തില്‍, ഇരവിപുരം, മുണ്ടയ്ക്കല്‍ പ്രദേശങ്ങളില്‍ നാലുവീതവും ഉളിയക്കോവില്‍, കരിക്കോട്, കല്ലുംതാഴം, കിളികൊല്ലൂര്‍, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.

മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ 10 വീതവും കരുനാഗപ്പള്ളി-9, പരവൂര്‍-5 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ഇട്ടിവ-20, തലവൂര്‍-17, ഇളമ്പള്ളൂര്‍, തേവലക്കര ഭാഗങ്ങളില്‍ 12 വീതവും പിറവന്തൂര്‍-10, വിളക്കുടി-9, കടയ്ക്കല്‍, കരവാളൂര്‍, ചാത്തന്നൂര്‍, ചിതറ, പെരിനാട്, മയ്യനാട്, വെളിനല്ലൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴുവീതവും ആദിച്ചനല്ലൂര്‍, ചടയമംഗലം, തെക്കുംഭാഗം പ്രദേശങ്ങളില്‍ ആറുവീതവും അഞ്ചല്‍, ഇളമാട്, കൊറ്റങ്കര, നിലമേല്‍, പൂയപ്പള്ളി, പേരയം, വെളിയം ഭാഗങ്ങളില്‍ അഞ്ചുവീതവും ഏരൂര്‍, തെന്മല , തൊടിയൂര്‍, പത്തനാപുരം, പന്മന എന്നിവിടങ്ങളില്‍ നാലുവീതവും ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, കുണ്ടറ, കുളക്കട, കുലശേഖരപുരം, ചവറ, തൃക്കോവില്‍വട്ടം, പൂതക്കുളം, പോരുവഴി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.

തേവള്ളി സ്വദേശിനി ലീലഭായ്(58) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.