തിരുവനന്തപുരം: ഗവ. ആയുർവേദ കോളേജിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അർബുദ (ക്യാൻസർ) രോഗത്തിനുള്ള സ്‌പെഷ്യൽ ഒ.പി. പ്രവർത്തിക്കും. ശല്യതന്ത്ര വകുപ്പിനു കീഴിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെ ഒ.പി. നമ്പർ മൂന്നിൽ ചികിത്സ ലഭിക്കും. വിദഗ്ദ്ധരായ ഡോക്ടർമാർ പരിശോധന നടത്തും. സൗജന്യമായി ഔഷധങ്ങളും ആവശ്യമെങ്കിൽ കിടത്തി ചികിത്സയും ലഭ്യമാണ്.