പാലക്കാട്:  ഫിലിം സൊസൈറ്റികൾ മേളയ്ക്ക് നൽകുന്നത് കലവറയില്ലാത്ത പിന്തുണയെന്ന് ഓപ്പൺ ഫോറം. മേളയുടെ നവീകരണത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിൽ ഫിലിം സൊസൈറ്റികൾ പങ്ക് വഹിക്കുന്നുണ്ടന്നും ‘ഫിലിം സൊസൈറ്റികളും ചലച്ചിത്ര മേളകളും’ എന്ന വിഷയത്തിൽ നടന്ന സംവാദം അഭിപ്രായപ്പെട്ടു .

ലോക ക്ലാസിക് സിനിമകളെ പ്രാദേശിക തലത്തിൽ എത്തിക്കുന്നതിന് മലയാള സബ്ടൈറ്റിലുകൾക്ക് പ്രാധാന്യം നൽകണമെന്നും സിനിമ നിർമ്മിക്കാൻ ആഗ്രഹമുള്ളവർക്കായി ഫിലിം സൊസൈറ്റികൾ സാമ്പത്തിക പിന്തുണ നൽകണമെന്നും സംവാദത്തിൽ അഭിപ്രായമുയർന്നു. അക്കാദമി ചെയര്മാന് കമല് ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു . റെജി എം ദാമോദരൻ മോഡറേറ്ററായ സംവാദത്തിൽ സിനിമാ നിരൂപകനായ ജി‌. പി രാമചന്ദ്രൻ, ജോർജ് മാത്യു, ദിനേശ് ബാബു, രൂപേഷ്, ഡോൺ പാലത്തറ, വെണ്ണൂർ ശശിധരൻ, സ്വാതി ലക്ഷ്മി വിക്രം, നിസാം അസഫ് എന്നിവർ പങ്കെടുത്തു.