കുട്ടനാട്ടുകാർക്ക് വീടുകളിലെ നഷ്ടമായ സാധന സാമഗ്രികൾ വാങ്ങുന്നതിന് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ വായ്പ നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. സാധാരണ കുടുംബശ്രീ വായ്പ ഒരുവർഷത്തിനകം ആണ് തിരിച്ചടയ്ക്കേണ്ടത്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെയെടുക്കുന്ന വായ്പ മൂന്നുവർഷത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി. പലിശ സർക്കാർ അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു.