പഠന സമ്പ്രദായത്തിലും രീതിയിലും കാലാനുസൃതമായ മാറ്റം ഉണ്ടാക്കുന്ന പുതിയ സംവിധാനം സജ്ജീകരിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. വാഴവര ഗവ.ഹൈസ്‌കൂളിന് പുതുതായി നിര്‍മ്മിച്ച മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊരു നാട്ടിലും ഉന്നത ജോലി ലഭ്യമാകും വിധം വിദ്യാഭ്യാസ രംഗത്തിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരണം. അതിനാവശ്യമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കണ്‍ണ്ടുവെന്നതിന് തെളിവാണ് പൊതുവിദ്യാലയങ്ങളിലെ  പ്രവേശനത്തില്‍ ഉണ്ടായ  വളര്‍ച്ചാ നിരക്ക്. പുതിയതായി ഹയര്‍ സെക്കണ്ടണ്‍റി അനുമതിക്ക് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ വാഴവര ഗവ.സ്‌കൂളിന് പ്രത്യേക പരിഗണന നല്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ ഓഫീസിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സ്‌കൂളിലെ യു.പി.വിഭാഗത്തിന് രണ്ടണ്‍് എല്‍ സി ഡി പ്രോജക്ടുകള്‍ അനുവദിച്ചതായി എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ മനോജ് എം.തോമസ് അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ  ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി കല്ലൂപുരയിടം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ഗോപിനാഥ് സ്‌കൂള്‍ ലാബ്, ലൈബ്രറി എന്നിവ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും ഫണ്‍ണ്ടുകള്‍ ചേര്‍ത്ത് 90 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ഹൈസ്‌കൂളിനായി പുതിയ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. താഴത്തെ നിലയില്‍ ഓഫീസ് റൂം, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കും. മുകളിലത്തെ നിലയില്‍ ഏഴ് ക്ലാസ് റൂമുകള്‍ക്കാണ്  സജ്ജീകരിക്കുന്നത്. 1962 ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1972 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് എല്‍.പി സ്‌കൂളായി മാറ്റുകയും പിന്നീട് യു.പി യായും 2010ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തി. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി എസ് എസ് എല്‍ സി ക്ക് നൂറു ശതമാനം വിജയമാണ് ഈ സ്‌കൂള്‍ കൈവരിച്ചത്.  ജില്ലാ പഞ്ചായത്തിന്റേതായിരുന്ന സ്‌കൂള്‍ കട്ടപ്പന ഗ്രാമപഞ്ചായത്ത് നഗരസഭയായപ്പോള്‍ നഗരസഭക്ക് കൈമാറുകയായിരുന്നു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ബിന്ദു ജസ്റ്റീന റിപ്പോര്‍ട്ടവതരിപ്പിച്ചു.  നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എമിലി ചാക്കോ, കൗണ്‍സിലര്‍മാരായ കെ.പി സുമോദ്, ജിജി സാബു, വിവിധ  സംഘടനാ പ്രവര്‍ത്തകരായ വൈ.സി.സ്റ്റീഫന്‍, സിനു വാലുമ്മേല്‍, ഷാജി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍ ബെന്നി കുര്യന്‍ സ്വാഗതവും പി ടി എ പ്രസിഡന്റ് സജീവ് എം.പി നന്ദിയും പറഞ്ഞു.