കുടുംബശ്രീ ബാലസഭ കുട്ടികള്‍ അഭിനയിക്കുന്ന ഷോര്‍ട്ട് ഫിലിം ഒരുങ്ങുന്നു. ബാലസഭയിലെ  അംഗങ്ങള്‍ ആയ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായം ഉള്ള 55 കുട്ടികളും മുതിര്‍ന്നവരും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലസഭ ക്യാമ്പ് ഇതിവൃത്തം ആക്കിയാണ് ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നത്. കുട്ടികളെ അണിനിരത്തി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ ആഭിമുഖ്യത്തിലാണ് നിര്‍മാണം.
മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജയലാല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. മലയാലപ്പുഴ അമിനിറ്റി സെന്ററിലാണ് ചിത്രീകരണം നടക്കുന്നത്. സംവിധാനം ധനജോജ് നായിക്, ക്യാമറ അനുസിത്താര, പ്രൊഡക്ഷന്‍ മാനേജര്‍ നൗഷാദ്്. സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബാബു ജോണ്‍, പത്തനംതിട്ട സിഡിഎസ് അംഗങ്ങള്‍ ആയ മഹിളാ മണി, പൊന്നമ്മ രാമചന്ദ്രന്‍, അംബിക ബായി, സുഭദ്രമ്മ, അമ്മിണി, മണിയമ്മ, രാമചന്ദ്രന്‍ നായര്‍, മദൂത്ത്(സുറുമ) തുടങ്ങിയവര്‍ ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമാകും.