മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി മ്യൂസിയം മൃഗശാലാ വകുപ്പ്, നേപ്പിയർ മ്യൂസിയത്തിൽ 18 മുതൽ 26 വരെ  പ്രത്യേക പ്രദർശനവും കുട്ടികൾക്കായി ഏകദിന ശിൽപശാലയും നടത്തും. പൂജ-ആചാര അനുഷ്ഠാനങ്ങൾ, കേശാലങ്കാര വസ്തുക്കൾ, അപൂർവമായ ലോഹ വിളക്കുകൾ, സാംസ്‌ക്കാരിക സമ്പത്ത് വിളിച്ചോതുന്ന ചില സമ്പ്രദായങ്ങളുടെ അവശേഷിപ്പുകൾ എന്നിവ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തും. കുട്ടികൾക്കുള്ള ശിൽപശാലയിൽ കാര്യവട്ടം കാമ്പസിലെ മാനുസ്‌ക്രിപ്റ്റ് വിഭാഗം റിട്ട.പ്രൊഫസർ എൻ.സാം ക്ലാസ്സ് നയിക്കും. മ്യൂസിയം ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മൽസരം നടത്തും.
പ്രത്യേക പ്രദർശനം 18 ന് രാവിലെ 10.30 ന് സാംസ്‌ക്കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത ഉദ്ഘാടനം ചെയ്യും. ചരിത്രകാരനും പത്രപ്രവർത്തകനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.