സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ പുതുതായി ആരംഭിച്ച പൗൾട്രി ഫാം ഉപകരണങ്ങളുടെ വിൽപ്പന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കെപ്‌കോ നടപ്പിലാക്കിവരുന്ന കാലാനുസൃതമായ പ്രവർത്തനത്തിന്റെ തുടർച്ചയാണ് പൗൾട്രി കർഷകരുടെ ചിരകാലാഭിലാഷമായ ഫാം ഉപകരണങ്ങളുടെ വിൽപ്പനകേന്ദ്രമെന്ന് ചെയർപേഴ്‌സൺ ചിഞ്ചുറാണി പറഞ്ഞു.

പൗൾട്രി മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ മിതമായ നിരക്കിൽ പൗൾട്രി ഫാം ഉപകരണങ്ങൾ ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കും. കെപ്‌കോ റസ്റ്റോറന്റിന്റെ വിപുലീകരിച്ച ഹാളും പൊതുജനങ്ങൾക്കായി തുറന്നു.