പാലക്കാട്: മഴ കുറഞ്ഞതോടെ മംഗലം ഡാമിന്റെ  15 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്ന ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ കൂടി താഴ്ത്തി 5 സെന്റീമീറ്റര്‍ ആക്കിയതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  മഴ  കുറഞ്ഞതിനനുസരിച്ച് 30 സെന്റീമീറ്റര്‍, 20 സെന്റിമീറ്റര്‍, 15, 10 സെന്റീമീറ്റര്‍ എന്നിങ്ങനെ ഘട്ടംഘട്ടമായി ഷട്ടറുകള്‍ താഴ്ത്തിയിരുന്നു.  മുന്‍പ് 60 സെന്റീമീറ്റര്‍ വരെയാണ്  ഇവിടെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്.

 കാഞ്ഞിരപ്പുഴ ഡാം ഷട്ടര്‍ 20 സെ.മീ ഉയര്‍ത്തിയത്  തുടരുന്നു

കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്നലെ മുതല്‍ 20 സെന്റീമീറ്ററായി ഉയര്‍ത്തിയത്  തുടരുന്നുവെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  മുമ്പ് ഒരു മീറ്റര്‍ വരെ  ഉയര്‍ത്തിയ ഷട്ടറുകള്‍  ഘട്ടം ഘട്ടമായി 85 സെമി,60 സെമീ, 40 സെമീ,  30 സെമീ, 20 സെ.മീ ,10 സെമി എന്നിങ്ങനെ താഴ്ത്തിയിരുന്നു.

വാളയാറില്‍  രണ്ട് ഷട്ടറുകള്‍ 2 സെ.മി തുറന്നത് തുടരുന്നു

വാളയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചതോടെ രണ്ടു ഷട്ടറുകള്‍  2 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്   തുടരുന്നതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.നാല് സെന്റിമീറ്ററില്‍ നിന്നാണ് രണ്ട് സെന്റിമീറ്ററാക്കി കുറച്ചത്.  മുന്‍പ് 7 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു.