കേരളത്തിന്റെ അതിജീവന പദ്ധതികൾ സംബന്ധിച്ച്  ലോകബാങ്ക് പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് കൗശിക്ക് എന്നിവരുടെ ചർച്ച വാഷിങ്ടണിലെ ലോകബാങ്ക് ആസ്ഥാനത്ത് പുരോഗമിക്കുന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് ചീഫ് സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും വാഷിങ്ടണിലെത്തിയത്. ദുരന്ത നിവാരണം, നഗരങ്ങളും നഗരസേവനങ്ങളും, അർബൻ സർവീസ് ഡെലിവറി പ്രോജക്ട്, ജലവിഭവം, കൃഷി തുടങ്ങി വിവിധ വിഷയങ്ങളിലാണ് ചർച്ച.