കൊല്ലം: മുളയില്‍  ശുദ്ധ സംഗീതം  പൊഴിച്ച് ലോക മുള ദിനമാഘോഷിച്ചു . ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഡി ടി പി സിയുടെയും ഗ്രീന്‍ ഗോള്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി മേയര്‍            വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.  ജലവും മണ്ണും സംരക്ഷിക്കാന്‍ കാരണമാകുന്ന മുളങ്കൂട്ടങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും കോര്‍പ്പറേഷനില്‍ ഉടന്‍ തുറക്കുന്ന പാര്‍ക്ക്  ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ മുളങ്കൂട്ടങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്നും മേയര്‍ പറഞ്ഞു.
ഗ്രീന്‍ ഗോള്‍ഡ് ക്രാഫ്റ്റ് വില്ലേജ് ട്രെയിനര്‍ സന്തോഷിന്റെ  നേതൃത്വത്തിലുള്ള  കലാകാര•ാരാണ് മുളയില്‍ മാന്ത്രിക സംഗീതം തീര്‍ത്തത്. മുളയില്‍ തീര്‍ത്ത  കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും  അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
മുളങ്കൊട്ട, മുറം, മറ്റ് അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്കു പുറമെ  ഈടുനില്‍ക്കുന്ന പ്ലൈവുഡ്, കംപ്യൂട്ടര്‍ കീബോര്‍ഡ്, മൗസ്, തൂക്കുവിളക്ക്, മുളവീട്, കര്‍ട്ടണുകള്‍, ഇരിപ്പിടങ്ങള്‍, ബിരിയാണിക്കുറ്റികള്‍, മുളങ്കുഴലുകള്‍, ഗ്ലാസുകള്‍ എന്നിവ മുളയുടെ സാധ്യതകള്‍ക്ക് സാക്ഷ്യമായി.