നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ്(കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മേഖലയിലെ ‘നിയുക്തി-2018’ ജോബ് ഫെസ്റ്റ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി കാമ്പസില്‍  ജനുവരി 20-ന് സംഘടിപ്പിക്കുന്നു. ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന് പ്രാപ്തരാക്കുന്നതിനുള്ള ഓറിയന്റേഷന്‍ ക്ലാസ്സ് ജനുവരി 17-ന് എറണാകുളം ജില്ലാ പ്ലാനിംഗ് ഹാളില്‍ നടത്തും.  പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 17-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള ജില്ലാ പ്ലാനിംഗ് ഹാളില്‍ ഹാജരാകണം.
തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നവര്ക്ക്  അടുത്തുള്ള ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി അഡ്മിറ്റ് കാര്‍ഡ് കൈപ്പറ്റാവുന്നതാണ്.