പാലിയേറ്റീവ് കെയര്‍ പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ മാതൃകയാക്കണമെന്ന് ജോസ് കെ മാണി എം.പി. പാലിയേറ്റീവ് പരിചരണ ദിനാചരണ പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനോടനുബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലീലാമ്മ ജോസഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍ വിദ്യാധരന്‍, പാലിയേറ്റീവ് കെയര്‍ സന്നദ്ധ സംഘടന പ്രസിഡന്റ് ഡോ. പി.എം കോയക്കുട്ടി, പാലിയേറ്റീവ് കെയര്‍ സന്നദ്ധ സംഘടന സെക്രട്ടറി പി. കെ മായിന്‍കുട്ടി, പാലിയേറ്റീവ് പരിചരണ പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ. സാറാമ്മ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബെറ്റി റോയി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയേഷ് മോഹന്‍, ലിസമ്മ ബേബി, ലിസി സെബാസ്റ്റ്യന്‍, അജിത്ത് മുതിരമല തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.എച്ച്.എം ഡിപിഎം ഡോ. വ്യാസ് സുകുമാരന്‍ സ്വാഗതവും പാലിയേറ്റീവ് പരിചരണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ റ്റോമി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.