ജലവകുപ്പിന് കീഴിലുള്ള ഡാമുകളുടെ ചുമതലയുള്ള എക്സിക്യുട്ടീവ് എൻജിനിയർമാർക്ക് സാറ്റലൈറ്റ് ഫോൺ അനുവദിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ഐഎംജിയിൽ നടന്ന ചടങ്ങിൽ മലമ്പുഴ ഡാമിലെ എക്സിക്യുട്ടീവ് എൻജിനിയറെ സാറ്റലൈറ്റ് ഫോണിലൂടെ വിളിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മറ്റ് ഡാമുകളുടെ ചുമതലയുള്ള ഉദ്യോഗസ്്ഥർക്കും സാറ്റലൈറ്റ് ഫോൺ ലഭ്യമാക്കുന്നുണ്ട്.

അടുത്ത മാസം നടക്കുന്ന ദേശീയ കോൺഫറൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ജലസേചനവകുപ്പ് ചീഫ് എൻജിനിയർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.