നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഫെബ്രുവരി 24ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ് നിയമനത്തിന് എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2362299