വിവിധ ഉത്സവങ്ങള്‍ പ്രമാണിച്ച് പാലക്കാട് ജില്ലയില്‍ നാല് പ്രാദേശിക അവധികള്‍ നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
അട്ടപ്പാടി ശ്രീ. മല്ലീശ്വരന്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 22 ന് അട്ടപ്പാടി ട്രൈബല്‍ പ്രദേശത്തെ (അഗളി, പുതൂര്‍, ഷോളയൂര്‍) എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
മണപ്പുള്ളി വേലയോടനുബന്ധിച്ച് ഫെബ്രുവരി 27 ന് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
ചിറ്റൂര്‍ദേശ കൊങ്ങന്‍പട പ്രമാണിച്ച് മാര്‍ച്ച് രണ്ടിന് ചിറ്റൂര്‍- തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
മണ്ണാര്‍ക്കാട് പൂരം പ്രമാണിച്ച് മാര്‍ച്ച് ഒമ്പതിന് മണ്ണാര്‍ക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
അതേസമയം, ഈ ദിവസങ്ങളില്‍ മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധികള്‍ ബാധകമാകില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.