പുത്തുമലയിലെ ദുരിത ബാധിതരെ സഹായിക്കാന്‍ 5 സെന്റ് സ്ഥലം നല്‍കി വിമുക്ത ഭടന്‍ മാതൃകയായി. മേപ്പാടിയിലെ കോട്ടനാട് കൊടിയന്‍ ഹൗസിലെ കെ.സി ജോസ്, ഭാര്യ റോസ്റീന എന്നിവരാണ് സ്ഥലത്തിന്റെ രേഖകള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കൈമാറിയത്.
കണിയാമ്പറ്റയിലെ മില്ലുമുക്ക് വെയ്സ്ലാന്റ് സ്ഥലത്തിനടുത്തുള്ള 5 സെന്റ് സ്ഥലമാണ് ഭവന രഹിതരായ പുത്തുമലയിലെ കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാനായി സംഭാവന ചെയ്തത്. ആര്‍.ടി.ഒ എം.പി ജെയിംസ് മുഖേനയാണ് ഇവരെ കണ്ടെത്തിയത്. സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.