തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പാർക്കിൻസൺസ് രോഗത്തിനും റുമറ്റോയിഡ് ആർത്രൈറ്റിസിനും (വാതരക്തം) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും.

40 നും 70നും മധ്യേ പ്രായമുള്ള പാർക്കിൻസൺസ് രോഗികൾക്കും 20 നും 60നും മധ്യേ പ്രായമുള്ള റുമറ്റോയിഡ് ആർത്രൈറ്റിസ് രോഗികൾക്കും തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഒ.പി വിഭാഗത്തിൽ ചികിത്സ ലഭിക്കും.  ഫോൺ: 9074766890, 9496403592.