സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇന്ന് (ഏപ്രിൽ 02) 42 നാമനിർദ്ദേശ പത്രികകൾ  സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ചൊവ്വാഴ്ച ലഭിച്ച  നാമനിർദ്ദേശപത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 6, ആറ്റിങ്ങൽ 1, കൊല്ലം 4, മാവേലിക്കര 3, ആലപ്പുഴ 1, കോട്ടയം 4, ഇടുക്കി 1, എറണാകുളം 1, ചാലക്കുടി 3, തൃശൂർ 4, പാലക്കാട് 3, കോഴിക്കോട് 2, വയനാട് 4, വടകര 1, കണ്ണൂർ 1, കാസർകോട് 3. മാർച്ച് 28 ന് നാമനിർദ്ദേശ പത്രികാ…

2024 ഏപ്രിൽ 2 ന് തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹൗസ് കീപ്പർ ഹോമിയോപ്പതിക് കൺസൾട്ടന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിച്ചിരുന്നവർക്കാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.   ഇവരുടെ അപേക്ഷകൾ ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല …

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്ന് (മാർച്ച് 28) സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 14 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം…

ഭൂമി പ്ലോട്ട് വികസനം കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. ഭൂമി പ്ലോട്ടാക്കി വിഭജിച്ച് വിൽക്കുന്നതു സംബന്ധിച്ച…

ലോക്സഭാ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഓർഡർ എന്ന സോഫ്റ്റ്വെയർ മുഖേനയാണു തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. മതിയായ കാരണങ്ങളാൽ ഒരു ജീവനക്കാരനു പോളിങ് ഡ്യൂട്ടി…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2024-2025 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. http://kscsa.org. എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 27 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സമർപ്പിക്കാം. 200…

കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ പരീക്ഷണ വെടിവയ്പിന്റെ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ഏപ്രിൽ 1, 5, 8, 12, 15, 19, 22, 26, 29 തീയതികളിലും മേയ് 3, 6, 10, 13, 17, 20, 24, 27, 31 തീയതികളിലും ജൂൺ…

ദുഃഖവെള്ളി പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവും ചാലക്കുടി റീജിയണൽ സയൻസ് സെന്ററും മാർച്ച് 29ന് തുറന്ന് പ്രവർത്തിക്കില്ല.