സംസ്ഥാന/ജില്ലാ സ്‌കൂൾ കലോത്സവത്തിന് വിവിധ ഇനം മത്സരങ്ങളിൽ വിധികർത്താവായിരിക്കാൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സരവിഭാഗം, യോഗ്യത, മുൻപരിചയം എന്നിവ അടങ്ങുന്ന ബയോഡേറ്റ സഹിതം ആർ.എസ്.ഷിബു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,…

കൊച്ചി: സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ പങ്കാളിത്തത്തോടെ ആലപ്പുഴയില്‍ നടക്കുന്ന 67 ാമത് നെഹ്‌റു ട്രോഫിവള്ളം കളിയുടെ ടിക്കറ്റ് വില്‍പ്പന എറണാകുളം ഡിറ്റിപിസിയുടെ ഓഫിസില്‍ നിന്നും ആരംഭിച്ചു.  ഓഗസ്റ്റ് മാസം 10—ാം തിയതി പുന്നമടയില്‍ നടക്കുന്ന…

സ്വാതിതിരുനാൾ മഹാരാജാവിന്റെ സംഭാവനകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ഡോക്യുമെന്ററി, സ്വാതിരവത്തിന്റെ പ്രകാശനം സ്വാതിതിരുനാൾ സംഗീത കോളേജിൽ നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഡോക്യുമെന്ററിയുടെ പതിപ്പ് മന്ത്രിയിൽ നിന്നും വീണാവിദുഷി രുക്മിണി…

പ്രതിമാസ കലാപരിപാടികള്‍ക്ക് തുടക്കമായി കണ്ണൂർ: സംഗീതത്തിന് മതമോ ജാതിയോ ഇല്ലെന്നും സ്‌നേഹം മാത്രമാണ് അതിന്റെ മതമെന്നും എഴുത്തുകാരന്‍ ടി പത്മനാഭന്‍. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പ്രതിമാസ കലാ-സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി നടന്ന ഉമ്പായി അനുസ്മരണ…

വിശാല മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടണം - മുഖ്യമന്ത്രി പിണറായി വിജയൻ സാമുദായിക ചേരിതിരിവ് രൂക്ഷമായി വരുന്ന ഇക്കാലത്ത് വിശാല മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.…

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങിന്…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെന്ററി/ഹ്രസ്വചിത്ര സംവിധായകരുടെ കരട് പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  www.prd.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർ ആഗസ്റ്റ് എട്ടിനകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസിന് രേഖാമൂലം…

* ആദ്യ നിശാഗന്ധി സംഗീതപുരസ്‌കാരങ്ങൾ സമ്മാനിച്ചു അഞ്ചുദിവസമായി തലസ്ഥാനത്ത് സംഗീതമഴ പെയ്യിച്ച നിശാഗന്ധി മൺസൂൺ രാഗാസ് സംഗീതോത്സവത്തിന് സമാപനമായി. ആദ്യ നിശാഗന്ധി സംഗീതപുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സംഗീതജ്ഞരായ പാറശ്ശാല ബി. പൊന്നമ്മാൾ, ഡോ.…

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിന്റെയും സമർപ്പണം ജൂലൈ 27 വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും. സാസ്‌കാരിക മന്ത്രി എ.കെ.…

പാലക്കാട്: പ്രകൃതി സ്‌നേഹികളെയും സഞ്ചാരികളെയും വരവേല്‍ക്കാന്‍ കല്ലടിക്കോടന്‍ മലനിരകളുടെ മടിത്തട്ടായ കാഞ്ഞിരപ്പുഴ ഡാമും ഉദ്യാനവും ഒരുങ്ങികഴിഞ്ഞു. സഞ്ചാരികള്‍ക്കായി ബോട്ടിംഗ് ഉള്‍പ്പെടെ നിരവധി വിനോദങ്ങള്‍ ഇവിടെയുണ്ട്. എട്ടേക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഉദ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക പെടല്‍…