കല്ലറ ഗ്രാമപഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് രജിസ്റ്റ്ര്‍ ചെയ്തിട്ടുളള കുടുംബങ്ങളുടെ ഫോട്ടോ എടുപ്പും കാര്‍ഡ് വിതരണവും മെയ് ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

സംസ്ഥാന ഭാഗ്യക്കുറി  കാരുണ്യ ബെനവലന്റ് ഫണ്‍ണ്ടില്‍ നിന്നും ജില്ലയില്‍ കഴിഞ്ഞവര്‍ഷം ചികിത്സക്കായി അനുവദിച്ചത് 33.44കോടി രൂപയുടെ ധനസഹായം. ഇതില്‍ 31.71 കോടി ഗവ.ആശുപത്രികളില്‍ ചികിത്സ നടത്തിയവര്‍ക്കും 1.72 കോടി പ്രൈവറ്റ് ആശുപത്രിയില്‍ ചികിത്സ നടത്തിയവര്‍ക്കുമാണ്…

കോട്ടാങ്ങല്‍ പഞ്ചായത്തിലെ മണിമല-കുളത്തൂര്‍മൂഴി റോഡില്‍ മണിമലയാറിന് കുറുകെ ഏറത്തു വടകരയില്‍ നിര്‍മ്മിച്ച മുണ്ടോലിക്കടവ് പാലം ഉദ്ഘാടനത്തിന് തയ്യാറായി. കോട്ടയം-പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം അവസാനിക്കുന്നത് പത്തനംതിട്ട ജില്ലയിലെ കടൂര്‍ക്കടവ് പഞ്ചായത്തിലാണ്. നാല് സ്പാനുകളോട്…

മത്സ്യത്തൊഴിലാളികള്‍ക്കായി കഴിഞ്ഞ വര്‍ഷം മത്സ്യഫെഡ് ജില്ലയില്‍ നടപ്പാക്കിയത് 4.62 കോടി രൂപയുടെ വായ്പാ പദ്ധതികള്‍. ദേശീയ പിന്നോക്ക വികസന കോര്‍പ്പറേഷന്റെയും ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെയും സഹകരണത്തോടെയുള്ള പദ്ധതികള്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ…

  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക്…

സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം നൽകുന്ന പദ്ധതി കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു. മന്ത്രി സഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ…

ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിയില്‍ സുവര്‍ണ നേട്ടവുമായി പൂഞ്ഞാര്‍. ലൈഫ് മിഷന്‍ സ്പില്‍ ഓവര്‍ പദ്ധതിയില്‍ 100 ശതമാനം തുക വിനിയോഗം നടത്തിയാണ് പഞ്ചായത്ത് സുവര്‍ണ…

  നെടുംകുന്നം ഗ്രാമ പഞ്ചായത്തില്‍ പതിനാലാം വാര്‍ഡിലെ 114-ാം നമ്പര്‍ അങ്കണവാടി സ്വന്തമായി സ്ഥലം കണ്ടെത്തി. കഴിഞ്ഞ 20 വര്‍ഷമായി വാടക കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കല്‍ എന്ന സ്ഥലത്താണ് സ്ഥലം വാങ്ങിയത്.…

ലോക ടൂറിസം മാപ്പില്‍ ഇടം നേടാന്‍ മണിമലയാറ്റിലെ  ഒരു കൊച്ചു തുരുത്ത് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. വാഴൂര്‍ ബ്ലോക്കിലെ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ തുരുത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി വെള്ളാവൂര്‍ ദ്വീപ് എന്ന പദ്ധതിയ്ക്ക്…

ജില്ലയിലെ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് അംശദായം അടക്കുന്നതിനും കുടിശ്ശിക നിവാരണത്തിനും പുതിയതായി അംഗത്വം ചേരുന്നതിനും കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് നടത്തുന്നു. നാട്ടകം, പനച്ചിക്കാട് വില്ലേജുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 28ന് നാട്ടകം ശിശുവിഹാറിലാണ്…