പ്രകൃതി ദുരന്തങ്ങളിലും പ്രാദേശിക പ്രതിസന്ധികളിലും സഹായത്തിനായി സമൂഹിക സന്നദ്ധ സേന രൂപീകരിച്ച് ഉത്തരവായി. അടുത്ത മഴക്കാലത്തിന് മുൻപ് 3,40,000 പേരുള്ള സന്നദ്ധ സേന പരിശീലനം പൂർത്തിയാക്കും. സംസ്ഥാനത്തെ നൂറ് പേർക്ക് ഒരാളെന്ന നിലയിലാണ് സേനയുടെ…

സർക്കാരിനെതിരെ ഹൈക്കോടതി, സുപ്രീം കോടതി, കീഴ്‌ക്കോടതികൾ ട്രിബ്യൂണലുകൾ എന്നിവിടങ്ങളിൽ ഫയൽ ചെയ്യപ്പെടുന്നവയിൽ വിധി പ്രസ്താവിച്ച കേസുകളിൽ ഇവ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകരുതെന്ന് ധനകാര്യവകുപ്പ് നിർദേശിച്ചു. വിധി സമയബന്ധിതമായി നടപ്പാക്കാത്തതുവഴി സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം…

സർക്കാർ വകുപ്പുകളിലും വകുപ്പിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിലും കാലാനുസൃതമായി ഭേദഗതി ചെയ്ത നിയമങ്ങൾ/ചട്ടങ്ങൾ എന്നിവയ്ക്കനുസൃതമായി വിവിധ ആവശ്യങ്ങൾക്കുളള അപേക്ഷാ ഫോറങ്ങൾ ലളിതമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദ്ദേശം നൽകി. സങ്കീർണമായ അപേക്ഷ ഫോമുകൾ…

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് & ആർട്‌സിന്റെ പുതിയ ഡയറക്ടറായി ശങ്കർ മോഹൻ നിയമിതനായി. ദീർഘകാലം ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിന്റെ സീനിയർ…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെന്ററി/ ഹ്രസ്വചിത്ര സംവിധായക പാനൽ പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in ൽ പട്ടിക ലഭിക്കും.

*പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്‌കുകൾ സ്ഥാപിക്കും *ലൈസൻസ് അപേക്ഷകൾ ഭരണസമിതികൾക്ക് നിരസിക്കാനാവില്ല ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി കേരളത്തിൽ നിക്ഷേപം പ്രോത്‌സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ മാർഗനിർദ്ദേശങ്ങൾ പഞ്ചായത്ത് വകുപ്പ് പുറത്തിറക്കി. ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസിനോടനുബന്ധിച്ച്…

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ ആയി ഇലക്‌ട്രോണിക് ആൻഡ് മീഡിയ വിഭാഗം അഡീഷണൽ ഡയറക്ടർ കെ. സന്തോഷ്‌കുമാറിനെയും അഡീഷണൽ ഡയറക്ടർ ഇലക്‌ട്രോണിക് ആൻഡ് മീഡിയ ആയി കൊല്ലം…

ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ.ബി.അശോകിനെ മുല്ലപ്പെരിയാർ ഡാം മേൽ നോട്ട സമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയായി നാമനിർദേശം ചെയ്ത് ഉത്തരവായി.

കേരള മീഡിയ അക്കാദമി ചെയർമാനായി സേവനമനുഷ്ഠിക്കുന്ന ആർ.എസ്. ബാബുവിന്റെ നിയമന കാലാവധി മൂന്നുവർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ഉത്തരവായി. സെപ്റ്റംബർ ആറിന് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ദീർഘിപ്പിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ ഹരിതചട്ടം പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകിയും സഹായകമായ ചട്ടം കാര്യക്ഷമമായി നടപ്പിലാക്കാൻ കഴുകി ഉപയോഗിക്കാൻ കഴിയുന്ന ഗ്ലാസുകളും പാത്രങ്ങളും ആവശ്യത്തിനനുസരിച്ച് വാങ്ങാൻ തനതുഫണ്ട് വിനിയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്…