ശിശുദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്മനു. ലയാളംകന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കഥാരചന മത്സരം എല്‍.പി.വിഭാഗം വിഷയം അന്നത്തെ യാത്രയില്‍, യു.പി വിഭാഗം വിഷയം എവിടെയെല്ലാം തിരഞ്ഞു. ഒടുവില്‍ ഹൈസ്‌കൂള്‍ വിഭാഗം വിഷയം അമ്മത്തൊട്ടില്‍ ഹയര്‍ സെക്കന്ററി വിഭാഗം വിഷയം മറന്നു വച്ച സമ്മാനം.കവിതാ രചന മത്സരത്തില്‍ എല്‍.പി വിഭാഗം വിഷയം മിന്നാമിനുങ്ങ്, യു.പി വിഭാഗം വിഷയം മഴയുടെ ദുഃഖം, ഹൈസ്‌കൂള്‍ വിഭാഗം വിഷയം മറുകര തേടി, ഹയര്‍ സെക്കന്ററി വിഭാഗം വിഷയം അതിര്‍ത്തികള്‍ പറയുന്നത്.

ഉപന്യാസ രചന മത്സരത്തില്‍ എല്‍.പി വിഭാഗം വിഷയം സ്‌കൂള്‍ കലോത്സവം, യു.പി വിഭാഗം വിഷയം കോവിഡ് കാലം നമ്മെ പഠിപ്പിച്ചത്, ഹൈസ്‌കൂള്‍ വിഭാഗം വിഷയം ഇന്ത്യ: നാനാത്വവും ഏകത്വവും, ഹയര്‍ സെക്കന്ററി വിഭാഗം വിഷയം അഭയാര്‍ത്ഥികളും വര്‍ത്തമാനകാലവും.
രചനകള്‍ ഒക്‌ടോബര്‍ 28 നകം ടിഎംഎ കരീം സെക്രട്ടറി കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി, സിവില്‍ സ്റ്റേഷന്‍ വിദ്യാനഗര്‍ കാസര്‍കോട്, പിന്‍ 671123 എന്ന വിലാസത്തിലോ, tmakareem11@gmail.com എന്ന ഇമെയിലിലേക്കോ, 9961001616 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അയക്കണം. പഠിക്കുന്ന സ്‌കൂളിന്റെ പേരും, ക്ലാസും, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, വിലാസവും, മൊബൈല്‍ നമ്പറും പ്രത്യകം രേഖപ്പെടുത്തണം. മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ രചനകള്‍ സംസ്ഥാനതല മത്സരത്തില്‍ ഉള്‍പ്പെടുത്തും. മത്സര വിജയിക്കള്‍ക്കുള്ള സമ്മാനം നവംബര്‍ 14 ന് നടക്കുന്ന കുട്ടികളുടെ പാര്‍ലമെന്റില്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്യും.