അനെര്‍ട്ടിന്റെ പദ്ധതിയായ സൗരസുവിധ കിറ്റുകള്‍ (സോളാര്‍ ലാന്റേണ്‍) വിതരണത്തിന് തയ്യാറായതായി ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. ഒരു സോളാര്‍ ലാന്റേണും മൊബൈല്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യവും എഫ്.എം റേഡിയോയും ഉള്‍പ്പെട്ടതാണ് കിറ്റ്. 3490 രൂപയാണ് വില. രണ്ട് വര്‍ഷത്തെ വാറണ്ടിക്ക് പുറമെ ബാറ്ററിക്ക് അഞ്ച് വര്‍ഷത്തെ വാറണ്ടിയും ലഭിക്കും. സൗരസുവിധ കിറ്റ് ലഭിക്കുന്നതിന് ടൗണ്‍ റെയില്‍വെ സ്റ്റേഷന് എതിര്‍വശത്തുള്ള അനെര്‍ട്ടിന്റെ പാലക്കാട് ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2504182, 9188119409.