കാര്ഷിക യന്ത്രവല്ക്കരണം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നവംബര് മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനായി നിര്വഹിക്കും. കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്കുമാര് അധ്യക്ഷനാവും. പട്ടികജാതി / പട്ടികവര്ഗ ക്ഷേമ-നിയമ-സാംസ്‌കാരിക പാര്ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന്, ജലവിഭവ മന്ത്രി കെ.കൃഷ്ണന്കുട്ടി എന്നിവര് മുഖ്യാതിഥികളാവും. കാര്ഷിക മേഖലയിലെ കൃഷിഭൂമിയുടെ തുുവല്ക്കരണവും തൊഴിലാളികളുടെ ലഭ്യതക്കുറവും ഉയര്ന്ന കൂലിചെലവും പ്രതികൂല സാഹചര്യം സൃഷ്ടിക്കാതിരിക്കാന് സര്ക്കാര് കാര്ഷികയന്ത്രവല്ക്കരണം പ്രോത്സാഹിപ്പിച്ചു വരികയാണ്.
ഇതിന്റെ ഭാഗമായി സംസ്ഥാന സര്ക്കാര് കേന്ദ്ര സര്ക്കാരുമായി ചേര്ന്ന് നടക്കുന്ന നൂതന ആശയമാണ് കാര്ഷിക യന്ത്രവല്ക്കരണ ഉപദൗത്യപദ്ധതി (സബ് മിഷന് ഓണ് അഗ്രിക്കള്ച്ചറല് മെക്കനൈസേഷന്-SWAM) കാര്ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങി ഉപയോഗിക്കുന്നതിന് വ്യക്തിഗത ആനുകൂല്യം നല്കുന്നതോടൊപ്പം വാടക കേന്ദ്രങ്ങള് സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്കുന്നതുമാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം.നൂറൂകോടിയുടെ പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് ഹാളില് നടക്കുന്ന പരിപാടിയില് വി.കെ.ശ്രീകണ്ഠന് എം.പി, ഷാഫി പറമ്പില് എം.എല്.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, പാലക്കാട് നഗരസഭാ ചെയര് പേഴ്‌സണ് പ്രമീള ശശിധരന്, പ്രിന്സിപ്പല് സെക്രട്ടറിയും കാര്ഷികോത്പാദന കമ്മീഷണര് ഇഷിത റോയ്, കൃഷി ഡയറക്ടര് ഡോ.കെ.വാസുകി എന്നിവര് പങ്കെടുക്കും.