പത്തനംതിട്ട: നാഷണല്‍ ഹെല്‍ത്ത് മിഷന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ആരോഗ്യമേഖലയില്‍ കഴിഞ്ഞ നാലര വര്‍ഷത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണു നടത്തിയത്. ആരോഗ്യമേഖലയെ ശക്തമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ആര്‍ദ്രം മിഷനിലൂടെ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്.
ആറന്മുള നിയോജക മണ്ഡലം
ആറന്മുള നിയോജക മണ്ഡലത്തില്‍ ആര്‍ദ്രം മിഷനിലൂടെ ഓതറ, ചെന്നീര്‍കര എന്നീ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. പി.എച്ച്.സി ഓതറയില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് സ്റ്റാഫ് നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന്, ഒരു ഫാര്‍മസിസ്റ്റ് എന്നി തസ്തികകളും പി.എച്ച്.സി ചെന്നീര്‍ക്കരയില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു സ്റ്റാഫ് നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന് എന്നി തസ്തികകള്‍ അധികമായി അനുവദിച്ചു. ആര്‍ദ്രം മിഷന്റെ ഭാഗമായി ആറന്മുള നിയോജകമണ്ഡലത്തില്‍ സി.എച്ച്.സി വല്ലന, പി.എച്ച്.സികളായ കോയിപ്രം, കുളനട, മെഴുവേലി, ഓമല്ലൂര്‍, കടമ്മനിട്ട, ചെറുകോല്‍ എന്നി ഏഴ് ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി പ്രാഥമിക തലത്തില്‍ മെച്ചപ്പെട്ട ചികിത്സ നല്‍കും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കോയിപ്രം, മെഴുവേലി, ഓമല്ലൂര്‍ എന്നീ മൂന്ന് കേന്ദ്രങ്ങള്‍ പണി പൂര്‍ത്തീകരിച്ച് ഒക്ടോബറില്‍ ഉദ്ഘാടനം നിര്‍വഹിച്ചു കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി.
സാന്ത്വന പരിചരണ പദ്ധതിയുടെ സെക്കന്‍ഡറിതല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മൂന്നു യൂണിറ്റുകള്‍ ആരംഭിച്ചു. സി.എച്ച്.സികളായ ഇലന്തൂര്‍, വല്ലന, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, ഉള്‍പ്പെടെ ആകെ എട്ടു ലക്ഷത്തി ഇരുപത്തി ആറായിരം രൂപ ചിലവഴിച്ചു. പുതുതായി മൂന്നു ഫിസിയോതെറാപ്പിസ്റ്റ്, മൂന്നു സ്റ്റാഫ് നേഴ്സ് എന്നിവരെ നിയമിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തിനായി കാത്ത്ലാബ്, കാത്ത് ഐസിയു പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87 ലക്ഷം രൂപ ചിലവില്‍ ഒ.പി ട്രാന്സ്ഫോര്മേഷന്, ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഓഫീസര്‍-2, കണ്‍സല്‍ട്ടന്റ് ന്യുറോ -1, കണ്‍സല്‍ട്ടന്റ് ഫിസിക്കല്‍ മെഡിസിന് -1, പീഡിയാട്രിക് സീനിയര്‍ കണ്‍സല്‍ട്ടന്റ് – 1, ഗൈനക് സീനിയര്‍ കണ്‍സല്‍ട്ടന്റ് – 1, സൈക്യാട്രിക് ജൂനിയര്‍ കണ്‍സല്‍ട്ടന്റ് – 1, അനസ്തേഷ്യ ജൂനിയര്‍ കണ്‍സല്‍ട്ടന്റ് – 1, പി. എസ്.കെ -1, മോര്‍ച്ചറി അറ്റെന്‍ഡര്‍ -1, ഡയാലിസിസ് ടെക്നീഷ്യന് -3, ഇസിജി ടെക്നീഷ്യന് -1, ഫിസിയോതെറാപ്പിസ്റ്റ്-1, എക്സ് റേ അറ്റെന്‍ഡര്‍ -1, മോര്‍ച്ചറി ടെക്നീഷ്യന് – 1, ഹോസ്പിടല്‍ അറ്റെന്‍ഡര്‍ ഏൃ ക 1, മെഡിക്കല്‍ റെക്കോര്‍ഡ് അറ്റെന്‍ഡന്റ് -1 എന്നി തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. 10 ലക്ഷം രൂപ ചിലവില്‍ ലേബര്‍ റൂം നവീകരണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു.
എട്ടു ലക്ഷം രൂപ ചിലവില്‍ വാര്‍ഡുകളില്‍ കൊതുക് പ്രൂഫിംഗ്, ആറു ലക്ഷം രൂപ ചിലവില്‍ ആധുനിക സ്ട്രോക്ക് ചികിത്സാകേന്ദ്രം കാരുണ്യ ഫാര്‍മസിക്കായി പുതിയ കെട്ടിടം, സി-ആം, ഇസിജി മെഷീന് എന്നിവയുടെ സൗകര്യം, കോവിഡ് വാര്‍ഡ് നിര്‍മ്മാണം എന്നിവ പൂര്‍ത്തിയാക്കി. 22 ലക്ഷം രൂപ ചിലവില്‍ സിസിയു, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സിസ്റ്റം കോവിഡ് ഐസിയു പണി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.
കോഴഞ്ചേരി നിയോജക മണ്ഡലം
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി 1.3 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു ലക്ഷം രൂപ ചിലവില്‍ പാലിയേറ്റിവ് കെയര്‍ വാര്‍ഡ് നവീകരിച്ചു.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്സ് – 1, ഡയാലിസിസ് ടെക്നീഷ്യന് -2, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ – 1എന്നി പുതിയ തസ്തികകള്‍ അനുവദിച്ചു. റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, പാലിയേറ്റീവ് സെക്കന്‍ഡറി കാത്തിരുപ്പ് കേന്ദ്രം എന്നിവ നിര്‍മ്മിച്ചു. നേത്ര വിഭാഗ ബ്ലോക്കിനായി 1.25 കോടി രൂപ അനുവദിച്ചു. ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡിന്റെ ഭാഗമായി 1.70 കോടി രൂപ അനുവദിച്ചതിന്റെ പണി പുരോഗമിക്കുകയാണ്. കടമ്മനിട്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രോഗികള്‍ക്കായി ആര്.ഒ പ്ലാന്റ്, തോട്ടപ്പുഴശേരി പ്രാഥമികാരോഗ്യ സ്ഥാപനത്തില്‍ മൈനര്‍ ഓപറേഷന് തീയറ്റര്‍ സൗകര്യം എന്നിവ ഒരുക്കി.
റാന്നി നിയോജക മണ്ഡലം
റാന്നി നിയോജക മണ്ഡലത്തില്‍ സാന്ത്വന പരിചരണ പദ്ധതിയുടെ സെക്കന്‍ഡറിതല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നാലു യൂണിറ്റുകള്‍ ആരംഭിച്ചു. പുതുതായി നാലു ഫിസിയോ തെറാപ്പിസ്റ്റ്, നാലു സ്റ്റാഫ് നേഴ്സ് എന്നിവരെ നിയമിച്ചു.ആര്‍ദ്രം മിഷനിലൂടെ പി.എച്ച്.സി വടശേരിക്കര, പി.എച്ച്.സി കോട്ടാങ്ങല്‍ എന്നീ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി.
വടശേരിക്കര പി.എച്ച്.സി യില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് സ്റ്റാഫ് നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന് എന്നി തസ്തികകളും പി.എച്ച്.സി കൊട്ടാങ്ങലില് ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ടു സ്റ്റാഫ് നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന് തസ്തികകള്‍ അധികമായി അനുവദിച്ചു. സിഎച്ച്സികളായ എഴുമറ്റൂര്‍, വെച്ചൂച്ചിറ പിഎച്ച്സികളായ തെള്ളിയൂര്‍, നാറാണംമൂഴി, റാന്നി പഴവങ്ങാടി എന്നി അഞ്ച് ആരോഗ്യകേന്ദ്രങ്ങള്കൂടി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തിരഞ്ഞെടുത്തു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍ -2 എന്നി പുതിയ തസ്തികകള്‍ അനുവദിച്ചു. 2018/19 സാമ്പത്തിക വര്‍ഷത്തെ കായകല്പ് അവാര്‍ഡ് തെള്ളിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു ലഭിച്ചു.
റാന്നി താലൂക്ക് ആശുപത്രിയില്‍ ലാബ് മോഡേണൈസേഷന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി ലാബ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാഹിത വിഭാഗത്തിലുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും രക്തം നല്‍കുന്നതിനായി ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ്, ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒ.പി ട്രാന്സ്ഫോര്മേഷന് സംവിധാനം എന്നിവ നിര്‍മ്മിച്ചു. രണ്ടു കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍ എന്നി തസ്തിക പുതുതായി സൃഷ്ടിച്ചു.
10 ഡയാലിസിസ് യൂണിറ്റ്, എക്സൈസ് വകുപ്പുമായി ചേര്‍ന്ന് വിമുക്തി -ഡീ അഡിക്ഷന് സെന്റര്‍, നവജാത ശിശു സംരക്ഷണ യൂണിറ്റ് ഒഫ്താല്മിക്ക് യൂണിറ്റ് എന്നിവ ആരംഭിച്ചു. മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളോജിസ്റ്റ്, സ്റ്റാഫ് നേഴ്സ് എന്നിവരുടെ സേവനം ലഭ്യമാണ്.
തിരുവല്ല നിയോജക മണ്ഡലം
ആര്‍ദ്രം മിഷന്റെ ഭാഗമായി തിരുവല്ല നിയോജകമണ്ഡലത്തില്‍ സിഎച്ച്സി കുന്നംന്താനം, പിഎച്ച്സികളായ പുറമറ്റം, കവിയൂര്‍ ,ആനിക്കാട്, കുറ്റൂര്‍ എന്നീ അഞ്ച് ആരോഗ്യകേന്ദ്രങ്ങള്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തിരഞ്ഞെടുത്തിരുന്നു. അതില്‍ ആനിക്കാട് പണി പൂര്‍ത്തീകരിച്ചു 2020 ഒക്ടോബറില്‍ ഉദ്ഘാടനം നിര്‍വഹിച്ചു കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി.
സാന്ത്വന പരിചരണ പദ്ധതിയുടെ സെക്കന്‍ഡറിതല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സിഎച്ച്സികളായ ചാത്തങ്കേരി, കല്ലൂപ്പാറ എന്നിവിടങ്ങളില്‍ രണ്ടു യൂണിറ്റുകള്‍ ആരംഭിച്ചു. നിലവിലെ താലൂക്ക് ആശുപത്രികളായ മല്ലപ്പള്ളി, തിരുവല്ല എന്നിവിടങ്ങളില്‍ ആകെ 1,79,000 രൂപ ചിലവഴിച്ചു. പുതുതായി രണ്ടു ഫിസിയോതെറാപ്പിസ്റ്റ്, രണ്ടു സ്റ്റാഫ് നേഴ്സ് തസ്തികകളും സൃഷ്ടിച്ചു.
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആറു ഡയാലിസിസ് യൂണിറ്റ് സംവിധാനം, 0-മുതല്‍ 18 വയസുവരെ പ്രായമുള്ള ജന്മനാ വൈകല്ല്യമുള്ള കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലേക്ക് ഫിസിയോ തെറാപ്പി യൂണിറ്റ്, 8.75 കോടി രൂപ ചിലവില്‍ പുതിയ ഐ.പി സംവിധാനവും അഡ്മിനിസ്ട്രറ്റിവ് ബ്ലോക്ക് കെട്ടിടവും – രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന് 9.62 കോടി രൂപയില്‍ പണി പുരോഗമിച്ചു വരുന്നു. എന്‍സിഡി കോംപ്ലക്ക്സ്, ഡെന്റല്‍ യൂണിറ്റ് നവീകരണം, പി.പി യൂണിറ്റ് നവീകരണം, എംആര്‍എല്‍ യൂണിറ്റ് നവീകരണം എന്നിവ നടത്തി. കുട്ടികള്‍ക്കായി കളിസ്ഥലത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇസിജി ടെക്നീഷ്യന് -1, ഡെന്റല്‍ മെക്കാനിക്ക് -1, ലാബ് -1 ന്നി പുതിയ തസ്തികകളും അനുവദിച്ചു.
നവജാത ശിശു സംരക്ഷണ യൂണിറ്റ് പണി ആരംഭിച്ചു. കോവിഡ് അണ്‍ടൈഡ് ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. കോവിഡ് ഐസിയു നിര്‍മ്മാണ പ്രവര്ത്തനങ്ങള്പൂര്ത്തീകരിച്ചു വരുന്നു.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം നിര്‍മ്മിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസിസ്റ്റന്റ് ഡയറക്ടര്‍ (1), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജനറല്‍ മെഡിസിന് (1), ഫാര്‍മസിസ്റ്റ് (1), ഡെന്റല്‍ ഹൈജിനിസ്റ്റ് (1) ലാബ് -1 സ്റ്റാഫ് നേഴ്സ് -6 എന്നി തസ്തികകളും സൃഷ്ടിച്ചു. എന്‍സിഡി വിഭാഗത്തിന്റെ നവീകരണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. പാലിയേറ്റീവ് വിഭാഗത്തില്‍ അത്യന്താപേക്ഷിതമായ മോര്‍ഫിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനുള്ള ലൈസന്‍സ് ആശുപത്രിക്ക് ലഭിച്ചു. ഐസിയു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്.
അടൂര്‍ നിയോജക മണ്ഡലം
സാന്ത്വന പരിചരണ പദ്ധതിയുടെ സെക്കന്‍ഡറിതല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സിഎച്ച്സി ഏനാദിമംഗലത്ത് യൂണിറ്റ് ആരംഭിച്ചു. ആര്‍ദ്രം മിഷനിലൂടെ പന്തളം, പള്ളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ ചന്ദനപ്പള്ളി, ഏറത്ത്, ഏഴംകുളം, കടമ്പനാട് എന്നീ നാലു ആരോഗ്യകേന്ദ്രങ്ങള്‍ കൂടി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തിരഞ്ഞെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ ചന്ദനപ്പള്ളി, ഏഴംകുളം രണ്ടു കേന്ദ്രങ്ങള്‍ പണി പൂര്‍ത്തീയാക്കി 2020 ഒക്ടോബറില്‍ ഉദ്ഘാടനം നിര്‍വഹിച്ചു കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കൗമാരസൗഹൃദ ആരോഗ്യ കേന്ദ്രം ആരംഭിച്ചു. ഇവിടെ സൈക്യാട്രിസ്റ്ന്റെ സേവനം ലഭ്യമാണ്.
ആറു ഡയാലിസിസ് യൂണിറ്റ്, ഒ.പി കമ്പ്യൂട്ടര്‍വത്കരണം, ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക്സ്-1, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തേഷ്യ-1, ക്യാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍- 2, ഡെന്റല്‍ മെക്കാനിക്ക് -1 എന്നി പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഡിആര്ടിബി വാര്‍ഡ് പൂര്‍ത്തീകരിച്ചു. എസ്എന്‍സിയു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. കോവിഡ് ഐസിയു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു വരുന്നു.
കോന്നി നിയോജക മണ്ഡലം
കോന്നി നിയോജക മണ്ഡലത്തില്‍ ആര്‍ദ്രം മിഷനിലൂടെ തണ്ണിത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. തണ്ണിത്തോട് പിഎച്ച്സി യില്‍ രണ്ട് സ്റ്റാഫ് നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന് എന്നീ തസ്തികകള്‍ അധികമായി അനുവദിച്ചു. സിഎച്ച്സി ചിറ്റാര്‍, പിഎച്ച്സികളായ കൂടല്‍, കൊക്കാത്തോട്, മൈലപ്ര, സീതത്തോട് എന്നി അഞ്ച് ആരോഗ്യകേന്ദ്രങ്ങള്‍ കൂടി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളതാണ്.
സാന്ത്വന പരിചരണ പദ്ധതിയുടെ സെക്കന്‍ഡറിതല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കോന്നി താലൂക്ക് ആശുപത്രിയില്‍ ഒരു അധിക യൂണിറ്റ് ആരംഭിച്ചു. പുതുതായി ഒരു ഫിസിയോതെറാപ്പിസ്റ്റ്, ഒരു സ്റ്റാഫ് നേഴ്സ് തസ്തികകള്‍ സൃഷ്ടിച്ചു.
കോന്നി താലൂക്ക് ആശുപത്രിയില്‍ പ്ലാന്‍ ഫണ്ടിന്റെയും എന്‍.എച്ച്.എം ഫണ്ടിന്റെയും സഹായത്തോടെ ദന്തല്‍ ഉപകരണങ്ങള്‍ വാങ്ങുകയും ദന്തല്‍ വിഭാഗം ആരംഭിക്കുകയും ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് വച്ച് പുതിയ ജെറിയാട്രിക് വാര്‍ഡ് നിര്‍മ്മാണം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് മുഖേന ലബോറട്ടറി നവീകരിച്ചു.