ആലപ്പുഴ : അമ്പലപ്പുഴ ഗവ : മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ എക്കോ പ്രിവന്റീവ് ശബ്ദ സംവിധാനത്തിന്റെയും, ഡിജിറ്റൽ സംവിധാനത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. ഓഡിറ്റോറിയത്തിനുള്ളിൽ ശബ്ദത്തിന്റെ മനോഹാര്യത ഒട്ടും നഷ്ടപ്പെടാതെ എത്തിക്കുന്ന സംവിധാനമാണ് എക്കോ പ്രിവന്റീവ് എന്ന നൂതന സാങ്കേതിക വിദ്യ. ഇതിനൊപ്പം ഡിജിറ്റൽ സംവിധാനം കൂടി ചേരുമ്പോൾ മൾട്ടിപ്ലക്സ് സിനിമ തിയേറ്ററിലെന്ന പോലെയുള്ള അനുഭവമാണ് ഉണ്ടാവുക.
സ്ഥലം എം. എൽ. എ കൂടിയായ മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3681094 രൂപയാണ് എക്കോ പ്രിവന്റീവ് സാങ്കേതിക വിദ്യ ഒരുക്കുന്നതിനായി ചെലവഴിച്ചത്. ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിനായി 5,84,125 രൂപയും ചെലവഴിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാൽ, ഗ്രാമപഞ്ചായത്ത് അംഗം സുഷമ രാജീവ്, സ്കൂൾ എച്. എം മിനി, പി. റ്റി. എ പ്രസിഡന്റ് നെസർ അമ്പലപ്പുഴ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.