കൊൽക്കത്തയിൽ നടന്ന 72-ാമത് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ജേതാക്കളായതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ 6 വിജയദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ ജനപ്രതിനിധികൾ, സ്പോർട്സ് സംഘടനാ ഭാരവാഹികൾ, കായികതാരങ്ങൾ മറ്റ് കലാ കായിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തുകൊണ്ട് നാലു കേന്ദ്രങ്ങളിൽ ഘോഷയാത്രയും, അനുമോദനയോഗവും സംഘടിപ്പിം.
തൊടുപുഴയിൽ പി.ജെ.ജോസഫ് എം.എൽ.എ പരിപാടിയ്ക്ക് നേത്യത്വം നൽകും. മുണ്ടക്കയത്ത്( പെരുവന്താനം ഗ്രാമപഞ്ചായത്ത്) ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ കെ.റ്റി.ബിനുവും, പാറത്തോട് (കൊന്നത്തടി ഗ്രാമപഞ്ചായത്ത്) കൊന്നത്തടി പ്രതീക്ഷ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളും ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ പി.കെ.രാജുവും,. മൂലമറ്റത്ത് വികാസ് ക്ലബ്ബ് ഭാരവാഹികൾ, കായിക അദ്ധ്യാപകൻ .ഈപ്പച്ചൻ ജോസഫ്, രതീഷ് തുടങ്ങിയവരും ഇതിന്റെ ഭാഗമായുളള ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകും.
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ മുതൽ സിവിൽ സ്റ്റേഷൻ വരെയാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന അനുമോദനയോഗത്തിൽ പി.ജെ.ജോസഫ് എം.എൽ.എ., മുനിസിപ്പൽ ചെയർപേഴ്സൺ സഫിയ ജബ്ബാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എൽ.ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, തൊടുപുഴ വൈസ് ചെയർമാൻ കെ.സുധാകരൻ നായർ, ദ്രോണാചാര്യ കെ.പി.തോമസ്സ് മാഷ്, യുവജനക്ഷേമബോർഡ് ജില്ലാ കോർഡിനേറ്റർ ബിന്ദു.വി.എസ്, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർമാർ, മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് നാവൂർ കനി, മറ്റ് സ്പോർട്സ് അസ്സോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ രാവിലെ 10 മണിക്ക് ഘോഷയാത്ര ആരംഭിക്കും. വിവരങ്ങൾക്ക്-9495023499, 8547575248.
