കൊല്ലം : കോവിഡിന് ശേഷമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്  പരിഹാരമാകുന്ന ശ്വസന വ്യായാമ മുറകളെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം  നിര്‍മിച്ച പരിശീലന വീഡിയോയുടെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത നിര്‍വഹിച്ചു.

കോവിഡ് ചികിത്സയ്ക്ക് ശേഷം ഉണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്‌നം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളാണ്. വീടുകളില്‍ ചെയ്യാവുന്ന ഈ വ്യായാമ മുറയിലൂടെ ഇത്തരം  പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ജില്ലാ ആശുപത്രിയിലെ ഫിസിയാട്രിസ്റ്റായ ഡോ അര്‍ച്ചനയ്ക്കാണ് പരിശീലന ചുമതല.

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക് ആശുപത്രികള്‍, പ്രാഥമിക/കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ്  കോവിഡാനന്തര ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെയാണ് ചികിത്സാ സമയം.