ജില്ലയില്‍ ബുധനാഴ്ച 693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 577 പേര് രോഗമുക്തരായി. സമ്പര്‍ക്കം മൂലം 686 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ഉളിയക്കോവിലിലും മുന്‍സിപ്പാലിറ്റികളില്‍ പരവൂരിലും ഗ്രാമപഞ്ചായത്തുകളില്‍ പത്തനാപുരം, മയ്യനാട്, ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, ഇട്ടിവ, വെട്ടിക്കവല, ഇളമ്പള്ളൂര്‍, ചിതറ, തേവലക്കര, പന്മന , മൈലം, ഓച്ചിറ, കുളക്കട, പെരിനാട്, മൈനാഗപ്പള്ളി എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
കൊല്ലം കോര്‍പ്പറേഷനില്‍ 46 പേര്‍ക്കാണ് രോഗബാധ. പെരുമ്പുഴ ഏജന്റ് മുക്ക് സ്വദേശിനി രമണി(62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ(69) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
