കൊല്ലം: ജില്ലയില്‍ വെള്ളിയാഴ്ച്ച 664 പേര്‍ കോവിഡ് മുക്തരായി. 509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ തൃക്കടവൂരും മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ പത്തനാപുരം, ആദിച്ചനല്ലൂര്‍, പന്മന, ശൂരനാട്, ഇളമ്പള്ളൂര്‍, ആലപ്പാട്, ശാസ്താംകോട്ട, ഏരൂര്‍, അഞ്ചല്‍, കൊറ്റങ്കര, പെരിനാട്, വെളിയം, പിറവന്തൂര്‍, മൈലം ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം മൂലം 505 പേരും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേരും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കൊല്ലം കോര്‍പ്പറേഷനില്‍ 56 പേര്‍ക്കാണ് രോഗബാധ. ആയൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍(65), ക്ലാപ്പന സ്വദേശി താജുദ്ദീന്‍(60), അമ്പനാട് സ്വദേശി ജലാലുദ്ദീന്‍(56), തേവലക്കര സ്വദേശിനി ഐഷ കുഞ്ഞ്(72) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.