കൊല്ലം ജില്ലയില്‍ ശനിയാഴ്ച 681 പേര് കോവിഡ് രോഗമുക്തരായി. 464 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ അയത്തില്‍, കാവനാട് എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ വെളിയം, ഉമ്മന്നൂര്‍, തൃക്കോവില്‍വട്ടം, കരീപ്ര, ചിതറ, മയ്യനാട്, മൈലം, ചവറ, ചാത്തന്നൂര്‍, അഞ്ചല്‍, തേവലക്കര, പെരിനാട് ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്തുനിന്ന് എത്തിയ രണ്ടുപേരും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേരും സമ്പര്‍ക്കം മൂലം 458 പേരും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേരും രോഗം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു.
കൊല്ലം കോര്‍പ്പറേഷനില്‍ 82 പേര്‍ക്കാണ് രോഗബാധ. നസീറത്തിന്റെ(47) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
