ഇടുക്കി: പോളിങ് ബൂത്തുകള്‍ /വോട്ട് എണ്ണല്‍ കേന്ദ്രങ്ങള്‍ ,പരിശീലന കേന്ദ്രങ്ങള്‍, വോട്ടിംഗ് മെഷീന്‍ ഹാള്‍ ഇവയുടെ ക്രമീകരണത്തിനും ഇലക്ഷന്‍ സാമഗ്രികളുടെ കൈമാറ്റത്തിലും പ്ലാസ്റ്റിക് ഡിസ്‌പോസബിള്‍ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക
പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഭക്ഷണം കുടിവെള്ളം മുതലായവ കൊണ്ടുവരാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയ്‌നറുകളും ഒഴിവാക്കി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ കയ്യില്‍ കരുതുക
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാന്റീന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക അവിടെ കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ /വാഴയില മാത്രം ഉപയോഗിക്കുക
കൗണ്ടിങ് ഏജന്റുമാര്‍ , ഇലക്ഷന്‍ ഏജന്റുമാര്‍ തുടങ്ങിയവര്‍ക്ക് പ്ലാസ്റ്റിക് ലാമിനേറ്റഡ് ഐഡി കാര്‍ഡിന് പകരം കട്ടിയുള്ള കടലാസ്സില്‍ ഐഡി വിവരങ്ങള്‍ രേഖപ്പെടുത്തി മൊട്ടുസൂചി കൊണ്ട് പിന്‍ ചെയ്യാവുന്ന തരത്തില്‍ കൊടുക്കാവുന്നതാണ്
പോളിങ് ബൂത്തുകളിലും ഇലക്ഷന്‍ സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിലും പരിശീലന കേന്ദ്രങ്ങള്‍, വോട്ടിംഗ് മെഷീന്‍ ഹാള്‍എന്നിവിടങ്ങളിലും കുടിവെള്ളം ബബ്ബിള്‍ ടോപ്/ സ്റ്റീല്‍ ജാറുകള്‍/ ഇവയില്‍ സജീകരിക്കുക .ഇതുവഴി കുടിവെള്ള കുപ്പികള്‍ഒഴിവാക്കാം
ഹാന്‍ഡ് വാഷ് / സാനിറ്റൈസര്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കുക
പോളിങ് ബൂത്തുകളില്‍ ഉപയോഗ ശേഷമുള്ള മാസ്‌ക് ഗ്ലൗസ് മുതലായവ നിക്ഷേപിക്കുന്നതിനു വെവ്വേറെ ബിന്നുകള്‍ ഉറപ്പാക്കുക. വോട്ടര്‍ സ്ലിപ് മുതലായ പേപ്പര്‍ മാലിന്യങ്ങള്‍ ഇവക്കൊപ്പം നിക്ഷേപിക്കുന്നില്ലെന്നു ഉറപ്പാക്കുക. അവ നിക്ഷേപിക്കാന്‍ വേറെ ബിന്നുകള്‍ സ്ഥാപിക്കുക*
അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ അതാത് വാര്‍ഡുകളിലുള്ള ഹരിത കര്‍മ സേനയെ വോളന്റീയര്‍ മാരായി ചുമതലപ്പെടുത്തി ജൈവ അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നില്ല എന്നു ഉറപ്പാക്കുന്നതിനൊപ്പം ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കഴിയുമ്പോള്‍ ബൂത്തും പരിസരവും ശുചീകരിക്കേണ്ടതാണ്
ബൂത്തുകളിലെ അണുനശീകരണത്തിന് ഹരിതകര്‍മസേനയുടെ സേവനം വിനിയോഗിക്കാം
തിരഞ്ഞെടുപ്പിന് ശേഷം ഓരോ സ്ഥാനാര്‍ഥികളും അവര്‍ സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും മറ്റും നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് കൈമാറുന്നുവെന്നു ഉറപ്പാക്കാം
സാമൂഹിക അകലം പാലിച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുക