ജൂനിയര്‍ റെഡ്‌ക്രോസിന്റെ മാസ്‌ക് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ എട്ടുലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ജൂനിയര്‍ റെഡ്‌ക്രോസ് കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ഇരുപതിനായിരം മാസ്‌ക് വിതരണം ചെയ്യുന്നതിന്റെ ഉദ്്ഘാടനം ജില്ലാവിദ്യഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ നിര്‍വ്വഹിച്ചു. റെഡ്‌ക്രോസ് സംസ്ഥാന ട്രഷറര്‍ എച്ച്.എസ്.ഭട്ട്, ജില്ലാകോര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍, ജില്ലാ പ്രസിഡണ്ട് സെമീര്‍ തെക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജെ.ആര്‍.സി യൂണിറ്റുളള വിദ്യാലയങ്ങളിലാണ് മാസ്‌ക് ചലഞ്ച് നടപ്പിലാക്കിയിട്ടുളളത്