കൊല്ലം :ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2761 പോളിംഗ് ബൂത്തുകള്‍ സജ്ജമാവും. 1420 വാര്‍ഡുകളിലാണിത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ ചടയമംഗലത്താണ്, 265. വാര്‍ഡുകളുടെ എണ്ണത്തിലും ചടയമംഗലം തന്നെ മുന്നില്‍ 139 എണ്ണം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം ഏറ്റവും കുറവ്, 170. ഏറ്റവും കുറവ് വാര്‍ഡുകളും ഇവിടെത്തന്നെ, 87 എണ്ണം. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും അധികം  ബൂത്തുകള്‍ കരുനാഗപ്പള്ളിയിലാണ്, 38. കൊല്ലം കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളിലായി 265 ബൂത്തുകളുണ്ട്.
ഗ്രാമപഞ്ചായത്ത് തലത്തില്‍  ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ തൃക്കോവില്‍വട്ടത്താണ്, 49 എണ്ണം. ചവറ, കുലശേഖരപുരം,  മയ്യനാട്, കല്ലുവാതുക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 47 വീതം പോളിംഗ്  സ്റ്റേഷനുകളുണ്ട്. 32 ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ ആകെ എണ്ണത്തിന്റെ ഇരട്ടിയാണ് പോളിംഗ് സ്റ്റേഷനുകള്‍. മണ്‍റോത്തുരുത്തിലും പരവൂര്‍, പുനലൂര്‍, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും വാര്‍ഡുകളുടെ എണ്ണത്തിന് തുല്യമായാണ്  പോളിംഗ് സ്റ്റേഷനുകളുമുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കുറവ് പോളിംഗ് സ്റ്റേഷനുകളുള്ളത്  മണ്‍റോതുരുത്തിലാണ്, 13 എണ്ണം. 13 വാര്‍ഡുകള്‍ വീതമുള്ള തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളില്‍ യഥാക്രമം 17 ഉം 16 ഉം പോളിംഗ് സ്റ്റേഷനുകളുണ്ട്.