ജില്ലയില്‍ ശനിയാഴ്ച 458 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 298 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂരും കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തൃക്കരുവ, തൃക്കോവില്‍വട്ടം, പനയം, വെളിയം, മയ്യനാട്, ചടയമംഗലം, ചിതറ, ഇടമുളയ്ക്കല്‍, പെരിനാട്, വിളക്കുടി, കുളക്കട, പത്തനാപുരം, വെളിനല്ലൂര്‍, ഈസ്റ്റ് കല്ലട, തഴവ, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
സമ്പര്‍ക്കം വഴി 454 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 55 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലികളില്‍ പുനലൂര്‍-11, കരുനാഗപ്പള്ളി-10, കൊട്ടാരക്കര-5, പരവൂര്‍-3 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തൃക്കരുവ തൃക്കോവില്‍വട്ടം, പനയം, വെളിയം, മയ്യനാട് ചടയമംഗലം, ചിതറ, ഇടമുളയ്ക്കല്‍, പെരിനാട്, വിളക്കുടി എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതൽ.
