കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസ് കല്‍പ്പറ്റ സൂര്യ ടവറില്‍ സികെ.ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ചെയര്മാന് അഡ്വ.കെ.അനന്തഗോപന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്മാന് സനിത ജഗദീഷ്,ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബീനമോള്‍ വര്‍ഗ്ഗീസ്, സി.പി.ഐ.ജില്ലാ കമ്മിറ്റി അംഗം അമ്പി ചിറയില്‍, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് കെ.കെ.ഹംസ, കേരള ചേംബര്‍ ഓഫ് കോമേഴ്സ് ജില്ലാ പ്രസിഡന്റ് ജോണി പാറ്റാനി, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറര്‍ പി.പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
