കോട്ടയം:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ക്ഷേമ പെന്‍ഷന്‍, മരുന്ന് തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണം നടത്തരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥികളില്‍ ചിലര്‍ ജോലിയുടെ ഭാഗമായും അല്ലാതെയും ആനുകൂല്യവിതരണത്തില്‍ ഏര്‍പ്പെടുന്നതു സംബന്ധിച്ച് കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തിലാണിത്. സര്‍ക്കാര്‍ നല്‍കുന്ന മരുന്നും മറ്റു വസ്തുക്കളും സ്ഥാനാര്‍ത്ഥികളായ ആശാ വര്‍ക്കര്‍മാരും വിതരണം ചെയ്യാന്‍ പാടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.