കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനായി നിയമിച്ചിട്ടുള്ള സെക്ടറല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റുമാര്‍ക്കുമുള്ള പരിശീലനം ഇന്നും നാളെയും (ഡിസംബര്‍ 4, 5) ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. സെക്ടര്‍ അടിസ്ഥാനത്തില്‍ വിവിധ ബാച്ചുകളിലായി തിരിച്ചാണ് പരിശീലനം. പോളിംഗ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുകയും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുകയുമാണ് സെക്ടറല്‍ ഓഫീസര്‍മാരുടെ ചുമതല.