കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ഓരോ പോളിങ് ബൂത്തുകളിലും പോളിങ് അസിസ്റ്റന്റുമാരുടെ സേവനം ലഭ്യമാക്കും. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പോളിംഗ് അസിസ്റ്റന്റുമാരുടെ ചുമതല. സമ്മതിദായകര്‍ക്ക് സാനിറ്റൈസര്‍ വിതരണം ചെയ്യുക, സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക എന്നിവ ശ്രദ്ധിക്കുകയും വോട്ട് രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പും ശേഷവും സമ്മതിദായകന്റെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യണം. ജില്ലയില്‍ 2987 പോളിംഗ് അസിസ്റ്റന്റുമാരുടെ സേവനമാണ് ലഭ്യമാകുക.