തിരുവനന്തപുരം:അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇന്റര്‍വ്യു നടത്തുന്നു. ഹയര്‍ സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യത ഉള്ളവരായിരിക്കണം പങ്കെടുക്കാന്‍. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പ് എന്നിവ സഹിതം 2021 ജനുവരി നാലിനു രാവിലെ 11 മണിക്ക് നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കുന്ന ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812686, 9400006460.
