പദ്ധതി വിഹിതം നൂറ് ശതമാനം ചെലവഴിച്ച് മാതൃകയായ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. 2017-18 വാര്‍ഷിക പദ്ധതി കാലയളവില്‍ കൈവരിച്ച നേട്ടം കണക്കിലെടുത്ത് പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മന്ത്രി കെ. ടി. ജലീല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമടീച്ചര്‍ക്ക് സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്ത് പദ്ധതി തുക വിനിയോഗത്തില്‍ മികവ് പുലര്‍ത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാര വിതരണ ചടങ്ങിലാണ് പുരസ്കാരം നല്‍കിയത്.
