തൃശ്ശൂര്‍: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി ജില്ലാ ദാരിദ്ര്യ ലഘുകരണ പ്രൊജക്റ്റ് ഡയറക്ടർ സെറീന എ റഹ്മാൻ അധ്യക്ഷത വഹിച്ചു.ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായി മായ ടി ബി, സിന്ധു ശിവദാസ്, ലതാ മോഹൻ എന്നിവരെ തിരഞ്ഞെടുത്തു.സി ആർ രമേഷ്, കെ കെ ശശിധരൻ, സീന അനിൽകുമാർ എന്നിവരാണ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ രജനി തിലകൻ, കെ രാമചന്ദ്രൻ, സെൽജി ഷാജു, എന്നിവരെ തിരഞ്ഞെടുത്തു.ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായി അബ്‌ദുൾ ജലീൽ, സീനത്ത് മുഹമ്മദാലി, നജീബ് പി എസ്, എന്നിവരെയും തിരഞ്ഞെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാർ എല്ലാ സ്റ്റാൻഡിങ് കമ്മിറ്റിയിലും വോട്ടാവകാശം ഇല്ലാത്ത എക്സ് ഓഫീഷ്യോ അംഗമാകും.ജനുവരി 12നാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനെ തിരഞ്ഞെടുക്കുക.
